കൊറോണ വൈറസ് യുവാക്കളുടെയും ജീവൻ അപകടത്തിലാക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

0

കൊറോണ വൈറസ് യുവാക്കളേയും ബാധിക്കും. ജീവൻ അപകടത്തിലാക്കും. അനാരോഗ്യമുള്ളവരുമായും പ്രയാധിക്യം ചെന്നവരുമായും അടുത്തിടപഴകരുതെന്ന് ലോകാരോഗ്യ സംഘടന. രുന്നില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയതിന് തൊട്ടു പിന്നാലെയാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

വൈറസ് ബാധിക്കാൻ സാധ്യതാ പട്ടികയിലുള്ളത് പ്രായാധിക്യമുള്ളവരാണെങ്കിലും യുവാക്കളെയും കുട്ടികളെയും ഇതിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല. ലോകത്താകമാനം വൈറസ് ബാധിതരായിട്ടുള്ളവരിൽ ഭൂരിഭാഗവും 50 വയസിന് താഴെ പ്രായമുള്ളവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ജനറൽ തെദ്രോസ് അദനോം ഗുട്ടറോസസ് പറഞ്ഞു.

രണ്ടു ലക്ഷത്തിലധികം പേര്‍ രോഗബാധിതരാണെന്നതും പതിനായിരത്തിലധികം പേര്‍ മരിച്ചതും ചരിത്രത്തിലെ ദുഃഖകരമായ പ്രധാനസംഭവമാണ്’ ഗുട്ടറോസസ് പറഞ്ഞു. ‘നിങ്ങളോട് എനിക്കൊരു സന്ദേശം പങ്കുവയ്ക്കാനുണ്ട്. അജയ്യരല്ല ആരും. ആരെയും വൈറസ് കീഴടക്കാം. ദിവസങ്ങളോളം നിങ്ങളെ ആശുപത്രിയയിൽ തളച്ചിടാനോ ജീവൻ നഷ്ടപ്പെടുത്താനോ ഈ വൈറസിന് കഴിയും. നിങ്ങളെ ബാധിച്ചില്ലെങ്കിൽ പോലും മറ്റൊരാളുടെ മരണത്തിന് നിങ്ങൾ കാരണക്കാരായേക്കാം. അതിനാൽ എവിയെയൊക്കെ പോകണമെന്ന് തീരുമാനമെടുക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്.’

വുഹാനിൽ നിന്ന് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ്. ദുർബലമായ ആരോഗ്യാന്തരീക്ഷമുള്ള രാജ്യങ്ങളിൽ വൈറസ് പെട്ടെന്ന് വ്യാപിപ്പിച്ചേക്കാം. അത്തരം രാജ്യങ്ങളെ കുറിച്ചാണ് ആശങ്കയെന്നും തെദ്രോസ് പറഞ്ഞു.

മാത്രമല്ല, പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ലോകാരോഗ്യസംഘടനയ്ക്ക് സഹായം നൽകാമെന്ന് ചൈന അറിയിച്ചടിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യപ്രവർത്തകരേയും മറ്റത്യാവശ്യ മെഡിക്കൽ സാമഗ്രികളും കപ്പൽ മാർഗം എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചതായും തെദ്രോസ് പറഞ്ഞു.

വെറസ് ടെസ്റ്റിനാവശ്യമായ സംവിധാനം ലോകാരോഗ്യസംഘടന ഒരുക്കിയതായും 1,400 ലധികം പേർ മരിക്കുകയും 20,000 ലധികം പേർ രോഗബാധിതരായിരിക്കുകയും ചെയ്യുന്ന ഇറാനിൽ പുതുവർഷമാഘോഷിക്കാനുള്ള തയാറെടുപ്പുകൾ ഉപപേക്ഷിക്കണമെന്നും ലോകാരോഗ്യസംഘടനയുടെ അത്യാഹിതവിഭാഗത്തിന്റെ തലവൻ ഡോ. മൈക്ക് റയാൻ പറഞ്ഞു.