അവനെ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയാല്‍ ഞാൻ എന്‍റെ പ്രണയം തുറന്നുപറയുമോ?; വൈറലായി പ്രണയലേഖനം

0

വാഷിങ്ടണ്‍: വിമാനയാത്രക്കിടെ നല്‍കിയ സിക്ക് ബാഗില്‍ ആൻഡ്രിയ എന്ന യുവതി കുത്തിക്കുറിച്ച ഒരു പ്രണയലേഖനം ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. വിമാനം വൃത്തിയാക്കുന്നതിനിടെ വിമാനക്കമ്പനി ജീവനക്കാരിയാണ് പ്രണയക്കുറിപ്പ് കണ്ടെത്തിയത്. അവര്‍ ഈ കുറിപ്പിന്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്തു കൊണ്ട് ആ കാമുകിക്ക് എല്ലാ ആശംസയും നേര്‍ന്നു.”ഇത് ആരെങ്കിലും വായിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കൊരു ഹലോ, ഞാന്‍ ആന്‍ഡ്രിയയാണ്, എനിക്ക് 21 വയസുണ്ട്. ഞാന്‍ മിയാമിയില്‍ നിന്ന് വാഷിങ്ടണിലേക്ക് പോവുകയാണ്. ഇങ്ങനെയാണ് ഈ പ്രണയലേഖനം തുടങ്ങുന്നത്. താന്‍ സുഹൃത്തിനോട് പ്രണയം വെളിപ്പെടുത്താനാണ് ഈ യാത്ര പോകുന്നതെന്നും ആന്‍ഡ്രിയ പറയുന്നു. അവനെ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയാല്‍ തുറന്നു പറയാന്‍ സാധിക്കുമോ എന്ന ആശങ്കയോടെയാണ് ആൻഡ്രിയ ഈ കുറിപ്പെഴുതിയിരിക്കുന്നത്.ഈ കുറിപ്പ് വായിക്കുന്ന വ്യക്തി എനിക്ക് ഓള്‍ ദ ബെസ്റ്റ് പറയണമെന്നും ആൻഡ്രിയ കുറിച്ചിട്ടുണ്ട്.

ബുധനാഴ്ച റെഡിറ്റ് (Reddit) ഷെയര്‍ ചെയ്ത ഈ പ്രണയലേഖനത്തിന്‍റെ ഉടമയെ തേടുകയാണ് ലോകത്തിലെ എല്ലാ നവ മാധ്യമങ്ങളും. പാസഞ്ചർ ലിസ്റ്റിൽ ആൻഡ്രിയ എന്ന പേരില്ലാത്തതിനാൽ ഇത് ഈ 21 കാരിയുടെ ഓമനപേരാവാം. എന്തായാലും ഇവരുടെ പ്രണയ സാഫല്യത്തിനായി കാത്തിരിക്കുകയാണ് ലോകം മുഴുവനും.