എയര്‍ ഇന്ത്യ വിമാനങ്ങളില്‍ വൈഫൈ സൗകര്യം ഉടന്‍ വരുന്നു

0

എയര്‍ ഇന്ത്യ വിമാനങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍.  ഇതുമായി സംബന്ധിച്ച് എയര്‍ ഇന്ത്യയും ബി.എസ്.എന്‍.എല്ലും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  എയര്‍ഇന്ത്യയുടെ നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഓസ്‌ട്രേലിയ എന്നീ ദീര്‍ഘദൂര വിമാനങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ബി.എസ്.എന്‍.എല്ലിനു പുറമേ മറ്റു അന്താരാഷ്ട്ര ഇന്റര്‍നെറ്റുകളുമായും എയര്‍ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ട്.

എയര്‍ ഇന്ത്യയിലെ വൈ ഫൈ സൗകര്യത്തിന് എന്തു ചെലവു വരുമെന്നു എസ്റ്റിമേറ്റ് സമര്‍പിക്കാന്‍ എയര്‍ ഇന്ത്യ ബി.എസ്.എന്‍.എല്ലിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഒരുപാട് അന്താരാഷ്ട്ര ഗ്ലോബല്‍ എയര്‍ലൈനുകള്‍ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.