മലയാളം മിഷൻ കുലാലമ്പൂർ സോൺ പ്രവേശനോത്സവം ഉദ്ഘാടനം നവംബർ 14 ന്

0

വേൾഡ് മലയാളി ഫെഡറേഷനും സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള മലയാളം മിഷനും സഹകരിച്ച് മലേഷ്യയിൽ നടപ്പാക്കുന്ന മലയാളം ഓൺലൈൻ പാഠ്യപദ്ധതി ആയ അമ്മ മലയാളം പ്രവേശനോത്സവം നവംബർ 14 ന് നടക്കും.

പ്രവേശനോത്സവം സംസ്ഥാന മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ്ജ് ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ ശ്രീ കെ. പി. രാമനുണ്ണി മുഖ്യാതിഥി ആയിരിക്കും. പഠിതാക്കളും അധ്യാപകരും ചേർന്നൊരുക്കുന്ന വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

മലേഷ്യൻ സമയം വൈകുന്നേരം 4PM ന് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടികൾ WMF മലേഷ്യയുടെ ഫേസ്ബുക്ക് പേജിലൂടെ തത്സമയം ലഭ്യമാണ്.

WMF Malaysia on Facebook