1,148 അടി ഉയരം; ലോകത്തിലെ ഏറ്റവും വലിയ തടിക്കെട്ടിടം ജപ്പാനില്‍

0

1,148 അടി  ഉയരത്തില്‍ ലോകത്തിലെ ആദ്യത്തെ തടികെട്ടിടം ജപ്പാനില്‍. 2041ല്‍ പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്ന കെട്ടിടത്തില്‍ ഷോപ്പുകള്‍, വീടുകള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍ എന്നിവയാകും ഉണ്ടാകുക. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 5.9 ബില്യണ്‍ ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ടോക്കിയോ ആസ്ഥാനമായ നിക്കെന്‍ സിക്കി എന്ന ആര്‍ക്കിടെക്ചര്‍ സ്ഥാപനമാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജപ്പാന്റെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനങ്ങളിലൊന്നായ സുമിത്തോ ഗ്രൂപ്പിന്റെ ഫോറസ്ട്രി വിഭാഗമാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഉയരത്തിന്റെ അനുസരിച്ച് W350 പദ്ധതിയെന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏത് തരം തടികളാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല.

തടിയും സ്റ്റീലും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ കെട്ടിടത്തിന് 70 നിലകളാണുള്ളത്. 6.5 മില്യണ്‍ ക്യൂബിക് തടിയാണ്. അതായത് 90% തടിയിലാണ് നിര്‍മ്മിക്കുന്നത്. ജപ്പാനില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂകമ്പത്തെയും ശക്തമായ കാറ്റിനെയും ചെറുക്കുന്നതിന് കെട്ടിടത്തിന്റെ പുറംവശങ്ങളില്‍ ട്യൂബ് സ്ട്രെക്ച്ചറുകള്‍ നിര്‍മ്മിക്കാനാണ് നിക്കെന്‍ സിക്കിയുടെ പദ്ധതി. ഓഫീസുകള്‍, ഹോട്ടലുകള്‍, ഷോപ്പുകള്‍ എന്നിവ കൂടാതെ ഗാര്‍ഡന്‍ റൂഫ്, പച്ചപ്പ് നിറഞ്ഞ ബാല്‍ക്കണി, വെള്ളം, സൂര്യപ്രകാശം ധാരാളം കിട്ടുന്ന തുറന്ന അകത്തളം എന്നിവയും ഈ കെട്ടിടത്തിലുണ്ട്.