ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്, ഫെയ്‌സ്ബുക്ക് കാമുകനെ കാണാന്‍ കൊച്ചിയില്‍ വിമാനമിറങ്ങി; ഒടുവില്‍ ഇരുവരും ക്വാറന്റീന്‍ കേന്ദ്രത്തില്‍

0

പ്രേമത്തിന് കണ്ണില്ലാത്തപോലെ കൊറോണയ്ക്ക് പ്രേമത്തോടുമില്ല വകതിരിവ്. കൊറോണയ്ക്ക് മുന്നിൽ കാമുകനോ കാമുകിയോ പ്രേമമോ ഒന്നും ഒരു വിഷയമില്ല. അതിനൊരു ഉത്തമ ഉദാഹരണമാണ് ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ കൊച്ചിയിലെത്തിയ യുവതിയും കാമുകനും ക്വാറന്റീന്‍ കേന്ദ്രത്തിലായത്.

നഗര്‍ഹവേലി സ്വദേശിനിയായ യുവതി ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഭര്‍ത്താവിനെയും രണ്ടര വയസ്സ് പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചായിരുന്നു വരവ്. തിരുവല്ല സ്വദേശിയായ അവിവാഹിതനായ കാമുകന്‍ ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. അവിടെനിന്ന് കാറില്‍ പുറപ്പെടാന്‍ തയ്യാറെടുത്ത കമിതാക്കളെ റവന്യൂ, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പിടികൂടി.

ക്വാറന്റീന്‍ നിര്‍ബന്ധമെന്ന് അധികൃതര്‍ പറഞ്ഞതോടെ ഇരുവരും കുടുങ്ങി. മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. തുടര്‍ന്ന്, പത്തനംതിട്ടയിലെ ക്വാറന്റീന്‍ കേന്ദ്രം ഇവര്‍ തന്നെ നിര്‍ദേശിച്ചു. അഞ്ച് ദിവസമായി രണ്ടുപേരും നഗരത്തിലെ ഹോട്ടലില്‍ പെയ്ഡ് ക്വാറന്റീനിലാണ്. ജൂലായ് രണ്ടുവരെ തുടരും. ഭര്‍ത്താവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവതിയുടെ റൂട്ടുമാപ്പ് പരിശോധിച്ച് നഗര്‍ ഹവേലി പൊലീസിന്റെ അന്വേഷണം പത്തനംതിട്ടയിലും എത്തിയിട്ടുണ്ട്.