ബോളിവുഡ് ഗായിക അനുരാധ പഡ്‌വാളിന്റെ മകളാണെന്ന അവകാശവാദവുമായി യുവതി

0

ബോളിവുഡ് ഗായികയും പത്മശ്രീ ജേതാവുമായ അനുരാധ പഡ്‌വാളിന്റെ മകളാണെന്ന അവകാശവാദവുമായി യുവതി. തിരുവനന്തപുരത്ത് താമസമാക്കിയ കര്‍മ്മല മോഡെക്സ് എന്ന യുവതിയുടേതാണ് ആരോപണം. മാതൃത്വം അംഗീകരിച്ച് നല്‍കണമെന്ന ആവശ്യവുമായി ജില്ലാ കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ് യുവതി.

ഗായിക അനുരാധയും അരുണ്‍ പോഡ്‌വാൾ എന്നിവര്‍ 1969ലാണ് വിവാഹിതരാവുന്നത്. കര്‍മ്മല ജനിക്കുന്നത് 1974ന് ആണ്.ബോളിവുഡിൽ തിരക്കായതോടെ കുഞ്ഞിനെ നോക്കാൻ കുടുംബസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ പൊന്നച്ചനേയും ഭാര്യയേും ഏൽപിക്കുകയായിരുന്നുവെന്നാണ് കർമ്മല പറയുന്നു. പിന്നീടൊരിക്കലും കുഞ്ഞിനെ ഏറ്റെടുക്കാൻ അനുരാധ തയാറായില്ലെന്നാണ് പരാതി.

മെച്ചപ്പെട്ട ബാല്യവും കൗമാരവും യൗവ്വനവും നിഷേധിക്കപ്പെട്ടതിനാൽ 50 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് കർമ്മല മോഡക്‌സിന്റെ ആവശ്യം. പൊന്നച്ചന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ 10ാം ക്ലാസിന് ശേഷം തനിക്ക് പഠനം തുടരാന്‍ സാധിച്ചില്ലെന്നും കര്‍മ്മല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.