ഓർഡർ ചെയ്തത് ചിക്കൻ ഫ്രൈ; കിട്ടിയതോ ഫ്രൈ ചെയ്ത ടവൽ; വീഡിയോ

0

ഓണ്‍ലൈന്‍ വഴി സാധനങ്ങൾ വാങ്ങുമ്പോൾ പലർക്കും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മകനു വേണ്ടി ചിക്കൻ ഫ്രൈ ഓർഡർ ചെയ്ത് കാത്തിരുന്ന യുവതിക്ക് ലഭിച്ചത് ചിക്കന് പകരം ഫ്രൈ ചെയ്ത ടവൽ. ഫിലിപ്പീൻസിലാണ് സംഭവം.ലഭിച്ച ഫ്രൈഡ് ടവലിന്റെ വീഡിയോ സ്ത്രീ ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു.

ഫിലിപ്പീൻസിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് സ്ഥാപനമായ മെട്രോ മാനിലയിലെ ഒരു ഔട്ട്ലെറ്റിൽ നിന്നുമാണ് യുവതി ഓർഡർ ചെയ്തത്. ആലിഖ് പെരെസ് എന്ന സ്ത്രീയാണ് മകന് വേണ്ടി ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തത്. ആദ്യകാഴ്ചയിൽ അതു ടവൽ ആണെന്നും അവർ തിരിച്ചറിഞ്ഞില്ല. ഫ്രൈഡ് ചിക്കന്റെ അതേ രൂപത്തിലാണ് ടവലും ഉണ്ടായിരുന്നത്. കടിച്ചു നോക്കിയപ്പോഴാണ് കാഠിന്യം കൂടുതലാലാണല്ലോ എന്നു ചിന്തിച്ചത്. തുടർന്ന് നോക്കിയപ്പോഴാണ് ഒരു ടവൽ മാവിൽ മുക്കി ഫ്രൈ ചെയ്തു വച്ചിരിക്കുന്നതാണ് തനിക്ക് ലഭിച്ചത് എന്ന് ആലിഖിന് മനസ്സിലായത്.

ഫ്രൈ ചെയ്ത ടവൽ ആണ് ലഭിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ വീഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ആദ്യ കാഴ്ച്ചയിൽ ഫ്രൈഡ് ചിക്കൻ ആണെന്ന് തന്നെയാണ് തോന്നുക. ഫ്രൈഡ് ചിക്കന്റെ രൂപത്തതിൽ തന്നെയായിരുന്നു ഇത് ഉണ്ടായിരുന്നത്.