യുവതിയെ ഭര്‍തൃഗൃഹത്തിലെ വാട്ടര്‍ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി

0

കൊടുങ്ങല്ലൂർ: യുവതിയെ ഭർതൃഗൃഹത്തിലെ വാട്ടർടാങ്കിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് പുത്തൻപള്ളി എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ(27)യെയാണ് മരിച്ചത്. ഉടൻതന്നെ പുറത്തെടുത്ത് മെഡികെയർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വീടിനോട് ചേർന്നുള്ള ആറടിയോളം ആഴമുള്ള വാട്ടർടാങ്കിൽ മുങ്ങികിടക്കുന്നനിലയിലാണ് കണ്ടത്. ബുധനാഴ്ച രാവിലെ പ്രജീഷിന്റെ വീട്ടിലെ ടൂറിസ്റ്റ് ടാക്സി എടുക്കാനെത്തിയ ഡ്രൈവറും ഭർതൃമാതാവുമാണ് യുവതിയെ വാട്ടർടാങ്കിൽ കണ്ടെത്തിയത്.

മൂന്നരവർഷം മുമ്പാണ് പ്രജീഷും സോണിയയും വിവാഹിതരായത്. പ്രജീഷ് ദുബായിലാണ്. രണ്ടരവയസ്സുള്ള മകനുണ്ട്. സോണിയയുടെ അച്ഛൻ നാട്ടിക ബീച്ച് വളവത്ത് ജയന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പോലീസ് സംഭവത്തിൽ കേസെടുത്തു. കോവിഡ് പരിശോധനഫലം ലഭിച്ചശേഷം മൃതദേഹപരിശോധന നടത്തും.