മക്കളുടെ സാന്നിധ്യത്തിൽ ഭർത്താവിന്റെയും കാമുകിയുടെയും വിവാഹം നടത്തി ഭാര്യ!

0

നാല് മക്കളുടെ സാന്നിധ്യത്തിൽ ഭർത്താവിന്റെയും കാമുകിയുടെയും വിവാഹം നടത്തി ഭാര്യ. കല്യാണം നടത്തിയെന്നുമാത്രമല്ല ഇതോടൊപ്പം എല്ലാവർക്കും ഒരുമിച്ച് ജീവിക്കുന്നതിൽ വിരോധമില്ലെന്നും ഇവർ വെളിപ്പെടുത്തി. ഒഡീഷയിലെ ഭൂവനേശ്വറിലാണ് വിചിത്ര വിവാഹം നടന്നത്.

ഭർത്താവും നാലുകുട്ടികളുടെ അച്ഛനുമായ രാമ കബസിയെ തേടി കാമുകി ഐത മഡകമി ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് താൻ ചതിക്കപ്പെട്ട വിവരം ഐത അറിയുന്നത്. കാമുകനെതിരെ വഞ്ചന കുറ്റത്തിന് പരാതി കൊടുക്കാൻ ഐത തീരുമാനിച്ചപ്പോഴാണ് രാമയേയും ഐമയേയും ഞെട്ടിച്ചുകൊണ്ട് ഭാര്യ ഗായത്രിയുടെ ഈ തീരുമാനം.

ഭർത്താവിനെ കേസിൽപ്പെടുത്താൻ താൽപര്യമില്ലെന്നും ഐതയുടെ ആഗ്രഹപ്രകാരം ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാമെന്നും ഗായത്രി പറഞ്ഞു. ഹിന്ദു ആചാരപ്രകാരം തന്നെയായിരുന്നു വിവാഹം. വിവാഹശേഷം രണ്ട് ഭാര്യമാർക്കൊപ്പമാണ് രാമ കബസിയുടെ താമസം. ആറുവർഷം മുൻപാണ് രാമയും ഗായത്രിയും വിവാഹിതരാകുന്നത്. ഇവരുടെ മൂത്തകുട്ടിക്ക് അഞ്ച് വയസുണ്ട്. ഗ്രാമ മുഖ്യരും പ്രദേശവാസികളും ബന്ധുക്കളും വിവാഹത്തിൽ പങ്കെടുത്തു.