വനിതാ ദിനത്തില്‍ എയര്‍ ഇന്ത്യയുടെ 40 വിമാനങ്ങളിൽ ഇന്ന് ജീവനക്കാരായി വനിതകൾ മാത്രം

0

ന്യൂഡൽഹി: വനിതാ ദിനത്തിൽ വ്യത്യസ്തമായി ചിന്തിച്ച് എയർ ഇന്ത്യ. ‘എയർ ഇന്ത്യയുടെ എയർക്രാഫ്റ്റുകളിൽ കോക്പിറ്റ്, കാബിൻ ക്രൂ അടക്കം എല്ലാം ഇന്ന് നിയന്ത്രിക്കുന്നത് സ്ത്രീകൾ മാത്രമായിരിക്കും.

ഡൽഹി-സാൻ ഫ്രാൻസിസ്കോ ഉള്‍പ്പെടെ എയർ ഇന്ത്യയുടെ നിരവധി അന്തർദേശീയ-ആഭ്യന്തര വിമാനങ്ങളിൽ ഇന്ന് ജീവനക്കാർ മുഴുവൻ വനിതകൾ മാത്രമായിരിക്കുമെന്നാണ് എയർ ഇന്ത്യ പുറത്തിറത്തിയ പ്രസ്താവനയിൽ പറയുന്നത്.

നമ്മുടെ സാമൂഹിക-സാംസ്കാരിക ധാര്‍മികതയുമായി സമന്വയിപ്പിച്ച് സ്ത്രീശക്തിയെ അഭിവാദ്യം ചെയ്യാനാണിത്..’ എന്നാണ് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.

സ്ത്രീകൾ മാത്രം ജീവനക്കാരായി 40 വിമാനങ്ങളാണ് ഇന്ന് സർവീസ് നടത്തുന്നതെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചിട്ടുണ്ട്. വനിതാ ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇത്രയധികം വിമാന സർവീസുകൾ നടത്തുന്നത് എയർ ഇന്ത്യ മാത്രമായിരിക്കുമെന്നും കമ്പനിയുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.