പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ നഴ്‌സ് മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ നഴ്‌സ് മരിച്ചു; ചികിത്സ പിഴവെന്ന്  ബന്ധുക്കൾ
sandhya-death-jpg_710x400xt

ആലുവ: സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റിയ യുവതി മരിച്ചു. ചികിത്സാ പിഴവ് മൂലമാണ് മരണം എന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂര്‍ 'നിവേദ്യ'ത്തില്‍ അനൂപ് വി. നായരുടെ ഭാര്യ സന്ധ്യ മേനോനാണ് (37) മരിച്ചത്. ആലുവയിലെ മെഡി ഹെവന്‍ ആശുപത്രിയിലാണ് യുവതി ചികിത്സയ്‌ക്കെത്തിയത്.

ശസ്ത്രക്രിയയ്ക്ക് മുമ്പെടുത്ത കുത്തിവെപ്പിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. ചികിത്സാ പിഴവാണ് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് യുവതിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയത്. ഒരു മണിക്കൂർ കഴിഞ്ഞിട്ടും വിവരമൊന്നും അറിയിക്കാത്തതിനെത്തുടർന്ന് സിന്ധുവിന്റെ അമ്മ ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറിയപ്പോഴാണ് അബോധാവസ്ഥയിലുള്ള മകളെ കാണുന്നത്. ഉടൻതന്നെ ഐ.സി.യു ആംബുലൻസിൽ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.

അസ്വഭാവിക മരണത്തിന് കേസെടുത്തതായി ആലുവ പൊലീസ് അറിയിച്ചു. പോസ്റ്റുമാർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. എന്നാൽ അനസ്തേഷ്യക്കുളള ടെസ്റ്റ് ഡോസ് നൽകിയ ഉടൻ തന്നെ യുവതിയുടെ ആരോഗ്യനില വഷളായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

അബുദാബിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പമായിരുന്നു സന്ധ്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുസന്ധ്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു കുടുംബം. ഇതിനിടെയാണ് പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചത്.

കോട്ടുവള്ളി വെളിയത്ത് ഹരിയുടെയും ജലജയുടെയും മകളാണ്. മക്കള്‍: ആദിത്യ (ആറാം ക്ലാസ്), അദ്വൈത് (രണ്ടാം ക്ലാസ്). മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി  പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ