ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളില്‍ യുവതികളുടെ അഭ്യാസ നൃത്തം

0

സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ ആളുകൾ എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നതെന്ന് ഒരെത്തും പിടിയുമില്ല. അത്തരത്തിൽ ശ്രദ്ധപിടിച്ചപറ്റാൻ വേണ്ടി ജനുവരി അവസാന വാരം ന്യൂയോര്‍ക്കിലെ മിസൗറിക്ക് സമീപമുള്ള സെന്‍റ് ലൂയിസില്‍ ഓടുന്ന കാറിനു മുകളില്‍ നിന്ന് നൃത്തം ചവിട്ടുന്ന യുവതികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഓടിക്കൊണ്ടിരിക്കുന്ന ഒരു എസ്‍യുവിയുടെ മുകളില്‍ നിന്നാണ് ഇവരുടെ ഡാന്‍സ്. ജനറല്‍ മോട്ടോഴ്‍സിന്‍റെ ഒരു എസ്‍യുവിയുടെ മുകളില്‍ നിന്നും ഇവര്‍ അപകടകരമായ ഡാന്‍സ് കളിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നാലെയെത്തിയ മറ്റൊരു വാഹനത്തിലുള്ളവരാണ് ക്യാമറയില്‍ പകര്‍ത്തിയത്. അപകടകരമായ രീതിയില്‍ ആണ് ഇരുവരും നൃത്തം ചെയ്യുന്നത്. യുവതികളുടെ ചേഷ്ടകള്‍ ശ്രദ്ധയില്‍പ്പെട്ട മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തങ്ങളുടെ വേഗത കുറച്ചും നിര്‍ത്തിയുമിട്ടതു കൊണ്ടുമാണ് അപകടം ഒഴിവായത്. മൂടല്‍മഞ്ഞ് നിമിത്തം പതിവായി അപകടങ്ങള്‍ നടക്കുന്ന മേഖലയിലായിരുന്നു യുവതികളുടെ മരണക്കളി.യുവതികള്‍ കയറി നില്‍ക്കുന്ന വാഹനത്തിന് രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവരുടെ ജീവനും സ്വജീവനും അപകടത്തിലാക്കിയ യുവതികള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.