തുറിച്ച് നോട്ടം ഒരു രോഗമാണ്, അതിനുള്ള യഥാർത്ഥ മരുന്നാണ് ഇത്

തുറിച്ച് നോട്ടം ഒരു രോഗമാണ്, അതിനുള്ള യഥാർത്ഥ മരുന്നാണ് ഇത്
her

ഓഫീസിൽ, ബസ്സിൽ, തെരുവിൽ എവിടെയും സ്ത്രീകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് നെഞ്ചത്തേക്കുള്ള തുറിച്ച് നോട്ടം. ഈ ഒരു പ്രശ്നം അഭിമുഖീകരിക്കാത്ത സ്ത്രീകൾ ഉണ്ടാകില്ല എന്നതാണ് സത്യം. ഓഫീസിൽ ഉയർന്ന ഉദ്യോഗസ്ഥൻ ഇങ്ങനെ പെരുമാറിയത് അതിനെ അതിജീവിക്കാൻ ഈ ജീവനക്കാരി നടത്തിയത് ചെറുത്ത് നിൽപ്പ് എന്താണെന്ന് കാണൂ.....

സാറിന്റെ ഭാര്യയ്ക്ക്ക് ഉള്ളത് തന്നയേ എനിക്കും ഉള്ളൂ എന്ന് പറഞ്ഞ് വസ്ത്രം ഉരിയാൻ വരെ യുവതി തയ്യാറാകുന്നു. യുവതിയുടെ ഈ പ്രതിഷേധം കണ്ട് സഹപ്രവർത്തകർ സ്തംബ്ദരായി പോകുന്നുണ്ടെങ്കിലും ഒരാൾ പോലും എതിർപ്പുമായി മുന്നോട്ട് വരുന്നില്ല. എവിടെയൊക്കയോ അനുഭവിച്ച ആ നോട്ടത്തിന്റെ അറപ്പിൽ സ്ത്രീ സഹപ്രവർത്തരും അവളുടെ പ്രതിഷേധത്തെ അംഗീകരിക്കുകയാണ്.

ആണ്‍ നോട്ടങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശം നല്‍കുന്ന ഹ്രസ്വ ചിത്രമാണ് ബോംബൈ ഡയറീസ് ഒരുക്കിയ ' ഹെര്‍ - ' ലെറ്റ് ദി വോയ്‌സ് ബി യുവേഴ്‌സ്'.അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് യുട്യൂബിൽ റിലീസ് ചെയ്തതാണിത്. ഇതിനോടകം മൂന്നരലക്ഷത്തോളം പേർ വീഡിയോ കണ്ട് കഴിഞ്ഞു. അനുപമാ അഹ്ലുവാലിയ, സന അഹമ്മദ് എന്നിവർ ചേർന്നാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ