ലോകം കാത്തിരുന്ന കല്യാണ മാമാങ്കങ്ങൾ

0

ഇഷ അംബാനിയുടെ ആഡംബര കല്യാണം

ആഡംബരത്തിന് അവസാന വാക്കിയിരുന്നു ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്‍റെയും വിവാഹം കല്യാണ നിശ്ചയം തൊട്ട് അങ്ങോട്ട് വിസ്മയങ്ങളുടെ പെരുമഴ തന്നെയായിരുന്നു ഈ അംബാനി കല്യാണം. വിവാഹപൂർവ ആഘോഷങ്ങൾക്കു വേദിയായത് ഉദയ്പൂരാണ്. മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷ രാവുകളായിരുന്നു ഉദയ്പുരിൽ അരങ്ങേറിയത്. പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്‍റെയും സ്വാതി പിരാമലിന്‍റെയും മകനായ ആനന്ദാണ് ഇഷയ്ക് താലിചാർത്തിയത്. യുഎസ് മുൻ വിദേശകാര്യ സെക്രട്ടറി ഹിലറി ക്ലിന്‍റന്നായിരുന്നു മുഖ്യാഥിതി. പ്രിയങ്ക ചോപ്ര, ആമിർ ഖാൻ, ഷാറുഖ് ഖാൻ, ഐശ്വര്യ റായി, വിദ്യ ബാലൻ, സച്ചിൻ തെൻഡുൽക്കർ തുടങ്ങിയ വി ഐ പി കളും പ്രശസ്ത താരങ്ങളും വ്യവസായികളും മൂന്നു ദിവസം നീണ്ട ആഘോഷങ്ങളിൽ പങ്കെടുത്തു. ആകെ 1200 അതിഥികൾക്കായിരുന്നു ക്ഷണം. അന്നദാനത്തിലൂടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഡിസംബർ ഏഴ് മുതൽ 10 വരെ നീണ്ട അന്നദാനത്തിൽ 5,100 പേർക്ക് ദിവസവും മൂന്ന് നേരം ഭക്ഷണം നൽകി. ലോകപ്രശസ്ത പോപ് ഗായിക ബിയോൺ ഈ ആഘോഷരാവിനെ സംഗീത ലഹരിയിലാഴ്ത്തി.

ലക്ഷങ്ങൾ വിലവരുന്ന വിവാഹക്ഷണക്കത്ത് നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. സബ്യസാചിയുടെ കര വിരുതിൽ വസ്ത്രങ്ങളെല്ലാം ഒന്നിനോടൊന്നു മികവുള്ളവയായിരുന്നു. ആഡംബരവും പാരമ്പര്യവും ഒത്തിണങ്ങിയ വസ്ത്ര ധാരണ രീതിയാണ് ലോകശ്രദ്ധ ഏറ്റവും കൂടുതൽ പിടിച്ചു വാങ്ങിയത്. ഇഷയുടെ അമ്മ നിത അംബാനി 35 വർഷം മുന്‍പ് ധരിച്ച വിവാഹവസ്ത്രത്തിന്‍റെ ചില ഭാഗങ്ങളും ഉൾപ്പെടുത്തിയാണ് അബു ജാനി സന്ദീപ് കോസ്‌ല വിവാഹവസ്ത്രം ഡിസൈൻ ചെയ്തത്. വിവാഹത്തിന്‍റെ ചെലവ് 100 മില്യൻ ഡോളർ എന്നു റിപ്പോർട്ട്. ഇന്ത്യൻ രൂപയിൽ 720 കോടി. ഇനിയും പറഞ്ഞു തീരാത്തത്രയും വിശേഷങ്ങളുള്ള സമാനതകൾ ഇല്ലാത്ത ആഘോഷങ്ങളുടെ പൂരമായിരുന്നു ഇഷയുടെ വിവാഹം.


പ്രിയങ്ക – നിക് വിവാഹം

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജൊനാൻസിന്‍റെയും വിവാഹമായിരുന്നു ലോകം കാത്തിരുന്ന മറ്റൊരാഘോഷം. ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിലായിരുന്നു ചടങ്ങുകൾ. നിക്കിന്‍റെ പിതാവ് പോൾ കെവിൻ ജൊനാസ് ആയിരുന്നു ചടങ്ങുകൾക്കു കാർമികത്വം വഹിച്ചത്. പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് വധൂ വരന്മാരെത്തിയത്.

ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ക്രിസ്ത്യൻ, ഇന്ത്യൻ ആചാരപ്രകാരം നടന്ന വിവാഹത്തിനുശേഷം ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വിവാഹസൽകാരം ഒരുക്കി. സിനിമയിലെ സുഹൃത്തുക്കൾക്കായി മുംബൈയിലും സൽകാരം ഒരുക്കി. ഹോളിവുഡിലെ പ്രസിദ്ധനായ‌ ഗായകനാണ് 25കാരനായ നിക് ജൊനാസും മുപ്പത്തഞ്ചുകാരിയായ പ്രിയങ്ക ചോപ്രയും നാളുകൾ നീണ്ട പ്രണയത്തിനൊടുവിലാണ്
വിവാഹിതരായത്.


ദീപ് വീർ മംഗല്യം

ബോളിവുഡ് ആരാധകർ നിർനിമേഷരായി കാത്തിരുന്ന കല്യാണ മാമാങ്കമായിരുന്നു ദീപിക- രൺബീർ വിവാഹം. അനുഷ്ക ശർമ– വിരാട് കോഹ്‌ലി വിവാഹവും, ഇഷ അംബാനിയുടെ വിവാഹ നിശ്ചയവും നടന്ന ലോക് കോമോയിൽ വെച്ചായിരുന്നു ദീപ് വീർ വിവാഹം. വിവാഹത്തിന് അടുത്ത ബന്ധുക്കൾക്കു മാത്രമായിരുന്നു ക്ഷണം. സബ്യസാചി മുഖർജി അണിയിച്ചൊരുക്കിയ മനോഹരമായി ലെഹംഗ അണിഞ്ഞാണ് ദീപിക വിവാഹവേദിയിലെത്തിയത്. പിറ്റേന്നു നടന്ന കൊങ്കിണി ആചാരപ്രകാരമുള്ള വിവാഹത്തിനും സബ്യസാചി വിസ്മയം തീർത്തു.

ഏകദേശം ഒരു കോടിയോളം രൂപയുള്ള ആഭരണങ്ങളാണ് ദീപിക അണിഞ്ഞത് . 20 ലക്ഷം രൂപയാണ് താലിയുടെ വില. വരനു അണിയാനായി 200 ഗ്രാമിന്‍റെ സ്വർണമാലയാണ് വാങ്ങിയത്. വി ഐ പികൾക്കും സുഹൃത്തുക്കൾക്കുമായി ബെംഗളൂരിലും മുംബൈയിലുമായി ദീപികയും രൺവീറും സത്കാരം നടത്തി. കനത്ത കാവലിലാണ് കല്യാണം ചടങ്ങുകള്‍ നടന്നത്.

കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡ് കെട്ടിയ അതിഥികള്‍ക്ക് മാത്രമായിരുന്നു വിവാഹവേദിയില്‍ പ്രവേശനം. ഫോണില്‍ ലഭിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ രാമലീലയുടെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.


മിസ് മോസ്കോയുടെ മലേഷ്യൻ കല്യാണം

നവംബര്‍ 22 നടന്ന 25 വയസ്സുകാരിയായ മുന്‍ മിസ് മോസ്കോ ഒക്സാന വോവോദിനയും 49 വയസ്സുള്ള മലേഷ്യന്‍ രാജാവും തമ്മിലുള്ള വിവാഹമായിരുന്നു മറ്റൊന്ന്. ഏപ്രില്‍ മാസത്തില്‍ ഒക്സാന മതം മാറി റൈഹാന എന്ന മുസ്ലിം നാമം സ്വീകരിച്ചിതിനെ തുടർന്ന് ഇസ്‌ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ഒക്സാനയെ രാജാവ് വിവാഹം ചെയ്തത്.

റഷ്യയിലായിരുന്നു ഇവരുടെ രാജകീയ വിവാഹം.ഇരുവരുടെയും മനോഹരമായ വിവാഹച്ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരാകുന്നത്.


ബ്രിട്ടീഷ് രാജകൊട്ടാരത്തിലെ ഇളമുറ മംഗല്യം

എലിസബത്ത് രാഞ്ജിയുടെ കൊച്ചുമകൾ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറ രാജകുമാരി യൂജിനിയുടേതായിരുന്നു മറ്റൊരു വിവാഹം. കസാമഗോസ് ടൊകെവില എന്ന വിശ്വവിഖ്യാത മദ്യത്തിന്റെ യൂറോപ്യൻ ബ്രാന്‍റ് മാനേജരായ ജാക് ബ്രൂസ്ബാങ്ക് ആണ് വരൻ.ഡിസൈനർ പീറ്റർ പില്ലേറ്റോയുടെ കരവിരുതിൽ തീർത്ത മനോഹരമായ തൂവെള്ള ഗൗണായിരുന്നു യുജിനിയുടെ വിവാഹ വസ്ത്രം.

പതിനഞ്ചാം നൂറ്റാണ്ടിന്റെ ശൈലി അനുകരിച്ചാണ് ചടങ്ങിൽ യൂജിന്‍ ആഭരണങ്ങളും വസ്ത്രങ്ങളും പില്ലോറ്റോ ഒരുക്കിയത്. രാഞ്ജി നൽകി വെൽഷ് സ്വർണ്ണം കൊണ്ടു തീർത്തതാണ് യൂജിനിയുടെ വിവാഹമോതിരം. വിവാഹ ചടങ്ങിനുശേഷം ഗ്രേറ്റ് വിൻസർ പാർക്കില്‍ പ്രത്യേകം തയാറാക്കിയ കൊട്ടാരത്തിലേക്കാണ് വധൂവരന്മാർ പോയത്.

രാജകീയ പ്രൗഢിയിൽ ഹരിയും മേഗനും

ലോകം കണ്ട മറ്റൊരു രാജകീയ വിവാഹമായിരുന്നു ഹാരി രാജകുമാരന്‍റെയും മേഗൻ മാർക്കിളിന്റെയും ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനാണു വധൂപിതാവിന്റെ സ്ഥാനത്തുനിന്നു ചടങ്ങുകളിൽ പങ്കെടുത്തത്. ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ ജിവെൻഷിക്കു വേണ്ടി വൈറ്റ് കെലർ ഒരുക്കിയ വിവാഹവസ്ത്രമാണു മേഗൻ ധരിച്ചത്. അഞ്ചു മീറ്റർ നീളമുള്ള മുഖപടത്തിൽ കോമൺവെൽത്ത് രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള പൂക്കളുടെ അലങ്കാരപ്പണി.

മേഗൻ തലയിലണിഞ്ഞ വജ്രം പതിച്ച ടിയാറ മേരി രാജ്ഞിയുടേത്. ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞിയാണ് ഈ മനോഹരമായ ടിയാറ മേഗനു നൽകിയത്.വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതു പ്രശസ്തരുടെ വൻനിരയാണ്.