ജൂണ്‍ 14 ലോക രക്ത ദാന ദിനം

0

രക്ത ദാനത്തിന്റെ പ്രസക്തി യെക്കുറിച്ച് നമുക്കെല്ലാം നല്ല ബോധ്യമുണ്ട്.രക്തദാനം മഹാദാനമാണെന്നറിയിച്ച് ജൂണ്‍ പതിനാല് ലോക രക്തദാതാക്കളുടെ ദിനം. ഒരാള്‍ സ്വന്തം സമ്മതത്തോടെ മറ്റൊരാള്‍ക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. അതിനാലാണ് രക്തദാനം മഹാദാനമായി മാറുന്നത്.

രക്ത ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയ്‌നര്‍ എന്ന ശാസ്ത്രഞ്ജന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാം. 18 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാന്‍ അനുയോജ്യം. ഒരു തവണ 450 മില്ലി ലിറ്റര്‍ വരെ ദാനം ചെയ്യാം. രക്തദാനം യാതൊരു തരത്തിലും മനുഷ്യന് ദോഷമാകുന്നില്ല അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, രക്താര്‍ബുദം, പ്രസവ സമയങ്ങളിലെ അമിത രക്ത സ്രാവം, വിളര്‍ച്ച എന്നിവയുടെ ഭാഗമായി മനുഷ്യശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിനു പകരം നഷ്ടമായതിനു തുല്യ അളവിലും ചേര്‍ച്ചയുള്ളതുമായ രക്തം ദാതാവില്‍ നിന്നും സ്വീകരിക്കുന്നു.

എന്നാല്‍ രക്ത ബാങ്കുകളില്‍ എല്ലാ തരത്തിലും പെട്ട രക്തം ലഭിക്കണമെങ്കില്‍ രക്തദാനം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസിക രോഗം, ക്യാന്‍സര്‍, കരള്‍ രോഗം, എയ്ഡ്‌സ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ ഒരിക്കലും രക്തം ദാനം ചെയ്യാന്‍ പാടുള്ളതല്ല.

രക്ത ദാനം ചെയ്യുമ്പോള്‍ ദാതാവിന്റെ ശരീരത്തില്‍ പുതിയ രക്ത കോശങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. മാത്രവുമല്ല ശരീരത്തിന് കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയും ഉന്മേഷവും നല്‍കുന്നു. അതിനാല്‍ തന്നെ രക്തദാനം യാതൊരു ദോഷഫലവുമുണ്ടാക്കുന്നില്ല.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.