ലോകാവസാനത്തെക്കുറിച്ച് പുതിയ പ്രവചനം; ഒക്ടോബര്‍ 15ന് ലോകാവസാനത്തിന്റെ തുടക്കമോ ?

ലോകം വൈകാതെ തന്നെ അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുകയാണെന്നു പുതിയ പ്രവചനം.  വര്‍ഷങ്ങളായി ഇത്തരം പ്രചവനങ്ങള്‍ പല ഭാഗത്തു നിന്നും ഉയരുന്നുണ്ടെങ്കിലും ഇത്തവണത്തേത് അല്‍പ്പം വ്യത്യസ്തമാണ്. ഉപചാപ സിദ്ധന്ത വാദിയായ ഡേവിഡ് മെഡെയുടേതാണ് പ്രവചനം.

ലോകാവസാനത്തെക്കുറിച്ച് പുതിയ പ്രവചനം; ഒക്ടോബര്‍ 15ന് ലോകാവസാനത്തിന്റെ തുടക്കമോ ?
end

ലോകം വൈകാതെ തന്നെ അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുകയാണെന്നു പുതിയ പ്രവചനം.  വര്‍ഷങ്ങളായി ഇത്തരം പ്രചവനങ്ങള്‍ പല ഭാഗത്തു നിന്നും ഉയരുന്നുണ്ടെങ്കിലും ഇത്തവണത്തേത് അല്‍പ്പം വ്യത്യസ്തമാണ്. ഉപചാപ സിദ്ധന്ത വാദിയായ ഡേവിഡ് മെഡെയുടേതാണ് പ്രവചനം.  ഒക്ടോബര്‍ 15 ന് ലോകാവസാനത്തിന് തുടക്കം കുറിച്ചിരിക്കുമെന്നാണ് ചില തെളിവുകള്‍ നിരത്തി അദ്ദേഹം പറയുന്നത്.

മാനവരാശിയുടെ അന്ത്യം കുറിക്കുന്നതിന്റെ ഏഴ് വര്‍ഷങ്ങളുടെ ദുരിതങ്ങളുടെ ആരംഭമായിരിക്കും ഒക്ടോബര്‍ 15 എന്നാണ് ഡേവിഡിന്റെ പ്രവചനം. ഏഴ് വര്‍ഷങ്ങളുടെ ഭൂമികുലുക്കങ്ങളും പ്രകൃതി ദുരന്തങ്ങളും സുനാമിയും ഭൂമിയെ തുടച്ചുമാറ്റുമെന്നും ഇദ്ദേഹം പറയുന്നു. ഒരു നിഗൂഢ ഗ്രഹമാണിതിന് പിന്നിലെന്നാണ് ഡേവിഡിന്റെ വാദം. അജ്ഞാത ഗ്രഹത്തെ എക്‌സ് അഥവാ നിബ്രു എന്നാണ് വിളിക്കുന്നത്. അഞ്ജാതമായ നിബ്രു ഭൂമിയുടെ സമീപത്തുകൂടെ സഞ്ചരിക്കുകയും ഈ ഗ്രഹത്തിന്റെ പ്രേരകശക്തിയാല്‍ ഭൂമിക്ക് നാശം സംഭവിക്കുമെന്നാണ് പുതിയ പ്രവചനം.

വരാനിരിക്കുന്ന ദുരന്തങ്ങളുടെ ചില തുടക്കങ്ങളാണ് അമേരിക്കയിലും കരീബിയയിലും മെക്‌സിക്കോയിലും ഉണ്ടായ ചുഴലിക്കാറ്റുകളും ഭൂമികുലുക്കങ്ങളുമെന്ന് ഇദ്ദേഹം പറയുന്നു. ഈ നിഗൂഢ ഗ്രഹം കഴിഞ്ഞ സെപ്റ്റംബര്‍ 23 ന് ഭൂമിയില്‍ വന്നിടിക്കുകയും അത് ഭൂമിയുടെ അവസാനമായിരിക്കുമെന്നും ഡേവിഡ് മുന്‍പ് പ്രവചിച്ചിരുന്നു. എന്നാല്‍ ഈ പ്രവചനം പാളിപ്പോയതു കൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവചനത്തിന് പലരും വില കല്‍പ്പിക്കുന്നില്ല. എങ്കിലും ഉപചാപ സിദ്ധാന്തവാദികള്‍ പറയുന്നത് ഇത്തവണ ഡേവിഡിന്റെ കണക്കു കൂട്ടലുകള്‍ തെറ്റില്ലെന്നാണ്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം