കുളിക്കാതിരുന്നിട്ട് 67 വർഷം; ഇത് ലോകത്തിലെ വൃത്തിഹീനനയ മനുഷ്യൻ..!

1

കുളിക്കാതെ അല്ലെങ്കിൽ വെള്ളം തൊടാതെ നമുക്ക് എത്ര കാലം കഴിയാനാകും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ആലോചിക്കുമ്പോൾ തന്നെ വളരെ വിചിത്രമായി തോന്നുന്നില്ലേ…എങ്കിലിതാ കേട്ടോളു ഇറാനിൽ ഒരു മനുഷ്യൻ കുളിക്കാതെ ജീവിക്കാൻ തുടങ്ങിയിട്ട് 67 വർഷങ്ങളായി. 87–കാരനായ അമൗ ഹാജിയാണ് വിചിത്ര ജീവിതം നയിക്കുന്നത്. ചാരത്തിലും ചെളിയലും പുതഞ്ഞ ശരീരവുമായി ജീവിക്കുന്ന ഹാജിയെക്കണ്ടാൽ ചിലപ്പോൾ പ്രതിമയാണെന്ന് പോലും തെറ്റിദ്ധരിച്ചേക്കാം.

ഇയാളുടെ രൂപം തന്നെ കരിയിൽ മുങ്ങിയ പ്രാകൃത മനുഷ്യന്റേതാണ്. ഒട്ടും വൃത്തിയില്ലെങ്കിലും അമൗവിന് യാതൊരു രോഗവും വരാതിരിക്കുന്നത് അത്ഭുതകരമാണ്. എല്ലാ ദിവസവും ഒരു തുരുമ്പിച്ച എണ്ണ ടിന്നില്‍ നിന്ന് അഞ്ച് ലിറ്റര്‍ വെള്ളം അമൗ കുടിക്കും. അമൗവിന് വെള്ളത്തെ ഭയമാണ്. കുളിച്ചാല്‍ അസുഖം പിടിപെടുമെന്നതാണ് ഇത്രയും വര്‍ഷമായി കുളിക്കാത്തതിന്റെ കാരണമായി അമൗ പറയുന്നത്.

7 പതിറ്റാണ്ടുകളോളം അയാൾ കുളിച്ചിട്ടില്ലത്ര. കുളിച്ചാൽ തനിക്ക് ആരോഗ്യം നഷ്ടം ആകും എന്നും അതുവഴി സുഖം ഇല്ലാതെ ആകുമെന്നും ആണ് അയാൾ വിശ്വസിക്കുന്നത്. വൃത്തി അയാളെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിക്കുന്നത്.

ചത്ത് ചീഞ്ഞ മൃഗമാംസമാണ് ഹാജിയുടെ പ്രിയഭക്ഷണം. പ്രത്യേകിച്ച് മുള്ളൻ പന്നിയുടേത്. മൃഗങ്ങളുടെ ഉണങ്ങിയ വിസര്‍ജ്യമെടുത്ത് ചുരുട്ടാക്കി വലിക്കും. ലോകത്തിലെ എല്ലാ ആനന്ദങ്ങളും ഉപേക്ഷിച്ചതിന് ശേഷം താന്‍ ജീവിക്കുന്ന ജീവിതത്തില്‍ വളരെ സന്തുഷ്ടനാണെന്ന് അമൗ അവകാശപ്പെടുന്നു. ചെറുപ്പത്തിലേ തന്നെ ജീവിതത്തിലുണ്ടായ തിരിച്ചടികളെ തുടർന്നാണ് ഒറ്റയ്ക്ക് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ശൈത്യകാലത്ത് തണുപ്പിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റ് ധരിക്കും.മണ്ണിൽ കുഴിയുണ്ടാക്കിയാണ് കഴിയുന്നത്. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിക്കും. മുടി വളരുമ്പോൾ അവ തീയിട്ട് കരിക്കുകയാണ് ചെയ്യാറുള്ളത്. ഇറാനിലെ ഒറ്റപ്പെട്ട ദ്വീപിലാണ് ഹാജി വർഷങ്ങളായി ജീവിച്ചു പോരുന്നത്.