1,313 വര്‍ഷം പഴക്കമുള്ള ഹോട്ടല്‍; ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടലിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

0

എത്ര കൊല്ലങ്ങള്‍ക്ക് മുന്പാകും ഹോട്ടല്‍ വ്യവസായം നമ്മുടെ നാട്ടില്‍ എത്തിയിട്ടുണ്ടാകുക. ഏറിയാല്‍ ഒരു ഇരുന്നൂറു അല്ലെങ്കില്‍ നൂറു. എന്നാല്‍ അത് തെറ്റാണ്. എ.ഡി 705ല്‍ ആരംഭിച്ച ഒരു   ഹോട്ടലുണ്ട്. അതായത് 1,313 വര്‍ഷം പഴക്കമുള്ള ഹോട്ടല്‍. എവിടെയെന്നോ ജപ്പാനിലെ നിഷിയാമ ഒന്‍സെന്‍ കിയുന്‍കന്‍.

ഏറ്റവും പഴയ ഹോട്ടല്‍ എന്ന ഖ്യാതിയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഈ ഹോട്ടല്‍ ഇടം പിടിച്ചിട്ടുണ്ട്. നിരവധി പ്രമുഖരാണ് ഇവിടെ ദിവസവും എത്തുന്നത്. റിസോര്‍ട്ടിന്റെ സമീപത്തു കൂടി ഒഴുകുന്ന ചൂട് നീരുറവയാണ് ആളുകളെ ഇവിടേക്ക് പ്രധാനമായും ആകര്‍ഷിക്കുന്നത്.

1,313 വര്‍ഷം പഴക്കമുള്ള ഈ റിസോര്‍ട്ട് ഒരു കുടുംബത്തിലെ അടുത്ത തലമുറ തലമുറയായി കൈമാറി വന്നതാണ്. കിയുന്‍ കാലഘട്ടത്തിലെ രണ്ടാം വര്‍ഷമാണ് ഫുജിവാര മഹിതോ എന്ന വ്യക്തി ഈ ഹോട്ടല്‍ ആരംഭിച്ചത്. പിന്നീട് ഇദ്ദേഹത്തിന്റെ പിന്‍ഗാമികളായ 52 തലമുറകള്‍ കൈമാറിയാണ് ഇന്നത്തെ തലമുറയില്‍ എത്തി നില്‍ക്കുന്നത്. 1997-ലാണ് ഈ റിസോര്‍ട്ട് പുതുക്കി പണിതത്. 37 മുറികളാണ് ഈ ഹോട്ടലിനുള്ളത്. 32,000 രൂപയാണ് ഒരു രാത്രി ചിലവഴിക്കാനായുള്ള തുക.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.