സിംഗപ്പൂര്‍ WTA ഫൈനല്‍സിന് സാനിയ മിര്‍സ യോഗ്യത നേടി

0
അടുത്ത വാരം സിംഗപ്പൂരിൽ നടക്കുന്ന WTA ടെന്നീസ് ഫൈനൽസ് മത്സരത്തിൽ ഇന്ത്യയുടെ സാനിയ മിർസയും പങ്കെടുക്കും. സിംബാബ്-വേ യുടെ ക്ലാര ബ്ലാക്കുമായി ചേർന്ന് വനിതാവിഭാഗം ഡബിൾസിൽ ആണ് സാനിയ മാറ്റുരക്കുക. ക്ലാര മുൻപ് പത്തു തവണ മത്സരിച്ചിട്ടുണ്ടെങ്കിലും സാനിയ ഈ ടൂർണമെന്റിൽ പങ്കെടുക്കുക ഇതാദ്യമായിട്ടായിരിക്കും. 
എട്ടു ടീമുകളുടെ ഫൈനൽസിന് ഈ സഖ്യമടക്കം  ഇതുവരെ  നാല്യോ ടീമുകൾ യോഗ്യത നേടിയിട്ടുണ്ട്. ഒക്ടോബർ 17 മുതൽ 21 വരെ സിംഗപ്പ്പൂർ സ്പോര്ട്സ് ഹബ്ബിൽ ആണ് മത്സരങ്ങൾ നടക്കുക.