യന്തിരന്‍ 2.0യില്‍ വന്‍ താരനിര; രജനിക്കൊപ്പം ചിരഞ്ജീവിയും, മഹേഷ് ബാബുവും

0

ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 ല്‍ രജനികാന്തിനും അക്ഷയ് കുമാറിനും പുറമേ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ചിരഞ്ജീവിയും മഹേഷ് ബാബുവും അതിഥി താരങ്ങളായി എത്തുമെന്ന് റിപ്പോര്‍ട്ട് .

ചിത്രത്തിലേക്ക് സംവിധായകന്‍ ശങ്കറിന്റെ ക്ഷണം താരങ്ങള്‍ സ്വീകരിച്ചതായാണ് സൂചന. 2010ല്‍ ഇറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറെ തരംഗം സൃഷ്ടിച്ച സിനിമയാണ് യന്തിരന്‍.2.0യില്‍ അതിലേറേ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. വളരെ വിപുലമായാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചിങ് നടന്നത്.മുംബൈയില്‍ നടന്ന ചടങ്ങില്‍ വിപുലമായാണ് 2.0യുടെ ആദ്യ പോസ്റ്ററുകള്‍ പുറത്തിറക്കിയത്. ഈ ചടങ്ങിനു വേണ്ടി മാത്രം ആറ് കോടി രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവഴിച്ചത്.