പോണ്‍ വീഡിയോകള്‍ക്കൊപ്പം സബ് ടൈറ്റിലുകള്‍ നല്‍കാത്തതിനെതിരെ പരാതി

0

പോണ്‍ വീഡിയോകള്‍ക്കൊപ്പം സബ് ടൈറ്റിലുകള്‍ നല്‍കാത്തതിനാൽ ഇവ ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് പരാതി. ശ്രവണവൈകല്യമുള്ള ന്യൂയോർക്ക് സ്വദേശിയായ യാരോസ്ലാവ് സൂരിസാണ് വിവിധ പോണ്‍സൈറ്റുകള്‍ക്കെതിരേ ബ്രൂക്ക്‌ലെയ്ന്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്.

സബ് ടൈറ്റിലുകള്‍ ഇല്ലാത്തതിനാല്‍ വീഡിയോകളൊന്നും മുഴുവനായി ആസ്വദിക്കാനാവുന്നില്ലെന്നാണ് സൂരിസിന്റെ പരാതി. മാത്രമല്ല, സബ് ടൈറ്റിലുകള്‍ നല്‍കാത്തത് അമേരിക്കന്‍ ഡിസെബിലിറ്റീസ് ആക്ടിന്റെ ലംഘനമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, റെഡ്ട്യൂബ്, യൂപോണ്‍, ഈ സൈറ്റുകളുടെ മാതൃ കമ്പനിയായ മൈന്‍ഡ്ഗീക്ക് എന്നിവർക്കെതിരെയാണ് ഇയാൾ പരാതിപ്പെട്ടിരിക്കുന്നത്. നേരത്തെ വാര്‍ത്താചാനലായ ഫോക്‌സ് ന്യൂസിനെതിരെയും സൂരിസ് സമാനപരാതി നല്‍കിയിരുന്നു.

അതേസമയം, പോണ്‍ഹബ്ബ് സൈറ്റില്‍ സബ് ടൈറ്റില്‍ ചേര്‍ത്ത വീഡിയോകള്‍ക്കായി പ്രത്യേകവിഭാഗമുണ്ടെന്നും, ഇവയെക്കായി പ്രത്യേകം ലിങ്ക് നൽകിയിട്ടുണ്ടെന്നും പോണ്‍ഹബ്ബ് വൈസ് പ്രസിഡന്റ് കോറേയ് പ്രൈസ് പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.