യൂടി സിസി-യില്‍ ഓണം ആഘോഷിച്ചു

0
Onam @ Yew Tee 2016

സിംഗപ്പൂര്‍: ചോചു കാങ് – യൂടി സി.സി ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 10 ന് ആഘോഷിച്ചു. സിംഗപ്പൂര്‍ പാര്‍ലിമെന്‍റ് അംഗം അലക്സ് യാം, യൂടി സി.സി ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു.

സ്വാദൂറുന്ന ഓണസദ്യയും തിരുവാതിരക്കളിയും ഓണാഘോഷത്തിന് മാറ്റേകി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, ആവേശത്തോടെയാണ് വെസ്സ്റ്റ് സിംഗപ്പൂര്‍ നിവാസികളായ മലയാളികള്‍ ഏറ്റെടുത്തത്. സിംഗപ്പൂരിലെ മലയാളി ഗായകരുടെ പാട്ടുകള്‍, സ്കിറ്റ്, ചെണ്ട മേളം, സിംഗപ്പൂര്‍ കൈരളി കലാനിലയം ടീം അവതരിപ്പിച്ച നാടന്‍ പാട്ടുകളും യൂടി ഓണാഘോഷത്തെ ആഹ്ലാദത്തിമിര്‍പ്പിലെത്തിച്ചു.

Onam@ Yew Tee : Member of Parliament Mr Alex Yam inaugurated Onam Celebrations @Yew Tee CC on Saturday 10th September 2016

Images from Yew Tee Onam (Photo Credit: Sam Varghese )

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.