ഗുസ്തിതാരം ഒളിമ്പ്യന്‍ യോഗേശ്വര്‍ വിവാഹത്തിനു വാങ്ങിയ സ്ത്രീധനം എത്രയെന്നോ ?

0

പ്രശസ്ത ഗുസ്തിതാരം ഒളിന്പ്യന്‍ യോഗേശ്വര്‍ഇന്നലെയാണ് വിവാഹിതനായത് .എന്നാല്‍ അതല്ല വാര്‍ത്ത‍ വിവാഹത്തിനു അദ്ദേഹം വാങ്ങിയ സ്ത്രീധനം ആണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് .എത്രയെന്നോ ?വെറും ഒരു രൂപ !

സ്ത്രീധനപീഡനങ്ങളും മരണങ്ങളും ആവശ്യത്തിലധികം നടക്കുന്ന ഹരിയാനയില്‍ നിന്നാണ് യോഗേഷര്‍ വരുന്നത് .ഹരിയാന കോൺഗ്രസ് നേതാവ് ജയ്ഭഗവാൻ ശർമയുടെ മകൾ ശീതളാണ് യോഗേശ്വറിന്റെ ഭാര്യ. ഡൽഹിയിൽവച്ച് കഴിഞ്ഞ ദിവസം ഇവരുടെ വിവാഹം നടന്നു. സ്വന്തം കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹം നടത്താൻ സ്ത്രീധനമില്ലാതെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കഷ്ടപ്പെടുന്നത് കണ്ടാണ് താൻ വളർന്നതെന്ന് യോഗേശ്വർ പറഞ്ഞു. അതുകൊണ്ടുതന്നെ സ്ത്രീധനം വാങ്ങിലെന്ന് നേരത്തെതന്നെ തീരുമാനിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു .

ജീവിതത്തിൽ രണ്ട് തീരുമാനങ്ങളാണ് താനെടുത്തിരുന്നതെന്ന് യോഗേശ്വർ പറഞ്ഞു. ഗുസ്തിയിൽ തിളങ്ങുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. മറ്റൊന്ന് സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കണമെന്നും. അച്ഛൻ രമേഹർ ദത്തും ഗുരു സത്ബീർ സിങ്ങും ജീവിച്ചിരിക്കുമ്പോൾത്തന്നെ രണ്ടാഗ്രങ്ങളും പൂർത്തിയാക്കണമെന്നായിരുന്നു യോഗേശ്വറിന്റെ മോഹം.ആചാരമെന്ന നിലയ്ക്കാണ് ഒരു സ്ത്രീധനമായി കൈപ്പറ്റുന്നത്. ഇതല്ലാതെ മറ്റൊന്നും വധുവിൽനിന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് യോഗേശ്വറിന്റെ അമ്മ സുശീല ദേവി പറഞ്ഞു.