ആധാറിലെ പേരും വിലാസവും എത്ര തവണ തിരുത്താം? അറിയേണ്ടതെല്ലാം

ആധാറിലെ പേരും വിലാസവും എത്ര തവണ തിരുത്താം? അറിയേണ്ടതെല്ലാം

ആധാറിലെ പേരും വിലാസവും എത്ര തവണ തിരുത്താം? അറിയേണ്ടതെല്ലാം. നിത്യജീവിതത്തിൽ ഏറ്റവും അത്യാവശ്യമുള്ള തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ആധാറിലെ പേരിലുണ്ടാകുന്ന തെറ്റുകൾ പലരെയും വലിയ ബുദ്ധിമുട്ടിലാക്കാറുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴി പേരിൽ മാറ്റം വരുത്താം.

പേര് മാറ്റാം

ആധാറിലെ പേരിലുണ്ടാകുന്ന തെറ്റുകൾ തിരുത്താൻ രണ്ട് അവസരമാണ് ലഭിക്കുക. പേരിലെ അക്ഷരത്തെറ്റ്, വിവാഹശേഷമുള്ള പേരു മാറ്റം, മറ്റ് ചെറിയ മാറ്റങ്ങൾ, പേരിന്‍റെ ക്രമം മാറ്റൽ എന്നിവയെല്ലാം അനുവദനീയമാണ്. ഇത്തരം മാറ്റങ്ങൾക്കായി 50 രൂപയാണ് ഫീസായി നൽകണ്ടത്. അപൂർവമായി മാത്രം മൂന്നാമതും ആധാറിലെ പേരു മാറ്റം സാധ്യമാണ്. പക്ഷേ അതിനായി യുഐഡിഎഐ റീജിയണൽ ഓഫിസുമായി നേരിട്ടു ബന്ധപ്പെടേണ്ടി വരും.

ജനനത്തിയതി മാറ്റാം

ആധാറിലെ ജനനത്തിയതി തിരുത്താൻ ഒറ്റ അവസരം മാത്രമേ ലഭിക്കുകയുള്ളൂ. കൂടുതൽ പ്രാവശ്യം മാറ്റം വരുത്തേണ്ടി വരുകയാണെങ്കിൽ മറ്റൊരു തിരിച്ചറിയൽ രേഖയുമായി ആധാർ കേന്ദ്രത്തിൽ അപേക്ഷ നൽകേണ്ടി വരും. എന്നിട്ടും അനുമതി നിഷധിക്കപ്പെട്ടാൽ 1947 എന്ന നമ്പറിലൂടെയോ help@uidai.gov.in എന്ന ഇമെയിൽ വിലാസത്തിലോ പരാതി നൽകാം.

ഫോട്ടോ മാറ്റാം

ആധാർ കാർഡിലെ ഫോട്ടോ എത്ര തവണ വേണമെങ്കിലും മാറ്റാം. അടുത്തുള്ള അക്ഷയ സെന്‍റർ വഴി ഫോട്ടോയിൽ മാറ്റം വരുത്താം.

വിലാസം തിരുത്താം

അതു പോലെ തന്നെ ആധാറിലെ വിലാസവും എത്ര തവണ വേണമെങ്കിലും തിരുത്താം. ssup.uidai.gov.in എന്ന ഓൺലൈൻ സർവീസ് പോർട്ടൽ വഴി വ്യക്തികൾക്ക് നേരിട്ട് വിലാസത്തിൽ മാറ്റം വരുത്താൻ സാധിക്കും.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും