മാതാപിതക്കളോടുള്ള കടപ്പാട് ഒരിക്കലും തീരില്ല; ആചാരങ്ങൾ ലംഘിച്ച് തുറന്നെതിര്‍ത്ത് വധു; വൈറലായി വീഡിയോ

1

കാലം മാറിയപ്പോൾ പല അന്ധവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മാറ്റം വന്നെങ്കിലും, ഇന്ത്യയിൽ പലയിടങ്ങളിലും ചില ആചാരങ്ങൾ ഇപ്പഴും നിലനിന്നുപോരുന്ന. വിവാഹം കഴിഞ്ഞാൽ ഒരു പെൺകുട്ടി സ്വന്തം വീടുപേക്ഷിച്ച് ഭർത്താവിന്റെ വീട്ടിലെ എല്ലാമായി തീരുന്നു എന്നതാണ് ഭാരതീയ സങ്കല്പം.ആ രീതിയില്‍ നിലനില്‍ക്കുന്ന ചടങ്ങാണ് ബംഗാളി വിവാഹത്തിലുള്ള ‘കനകാഞ്ജലി’ എന്ന ചടങ്ങ്. എന്നാല്‍, കാലഹരണപ്പെട്ട ആ ചടങ്ങിനെ എതിര്‍ത്ത ബംഗാളി വധുവിന്‍റെ വീഡിയോ വൈറലാവുന്നു.


ബംഗാളില്‍ അരങ്ങേറി പോകുന്ന ഒരു ആചാരമാണ് കനകാഞ്ജലി എന്നത്. അതായത് വധു ഒരു കയ്യില്‍ അരി വാരി അമ്മയുടെ സാരിക്ക് ഉള്ളില്‍ ഇടും. അപ്പോള്‍ വരന്റെ വീട്ടിലുള്ള മുതിര്‍ന്നവര്‍ മാതാപിതാക്കളോടുള്ള എല്ലാ കടവും തീര്‍ന്നോ എന്ന് ചോദിക്കും അപ്പോള്‍ തീര്‍ത്തു എന്ന് വധു മറുപടി പറയണം. ഈ ആചരമാണ് ഈ പെണ്‍കുട്ടി തീരില്ല എന്ന് പറഞ്ഞ് ലംഘിച്ചത്. മാതാപിതാക്കളോടുള്ള കടം ഒരിക്കലും വീട്ടിത്തീര്‍ക്കാനാകില്ല എന്ന് അവള്‍ മറുപടി നല്‍കുകയും ചെയ്തു. കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണീര്‍ പോലും പൊഴിക്കാതെ സന്തോഷത്തോടെ ആണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയതും. താന്‍ മാതാപിതക്കളെ വന്നു കാണുമെന്നും ഇത് അവളുടെ വീട് ആണെന്നും വാക്ക് കൊടുത്താണ് പോകുന്നത്. ആരോ തമാശയ്ക്ക് ‘കാളീ പൂജയ്ക്കാകും വരിക അല്ലേ’ എന്ന് ചോദിക്കുമ്പോള്‍, ‘അല്ല ഇതെന്‍റെ വീടാണ് എനിക്ക് തോന്നുമ്പോഴൊക്കെ വന്ന് വീട്ടുകാരെ കാണും’ എന്നവള്‍ മറുപടി നല്‍കുന്നു.

വധു തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുകയും പെണ്‍കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തത്.