യുവ വ്യവസായി ഖത്തറില്‍ മരിച്ച നിലയില്‍

0

ദോഹ: മലയാളിയായ യുവ ബിസിനസുകാരന്‍ ഖത്തറില്‍ മരിച്ചു. തൃശൂര്‍ ചെമ്മാപ്പിള്ളി പൊക്കാലത്ത് വീട്ടില്‍ പരേതനായ ഷംസുദ്ദീന്റെയും നൂര്‍ജഹാന്റെയും മകന്‍ നെബീലിനെയാണ് (29) ഖത്തറിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഖത്തറില്‍ ബിസിനസ് നടത്തിവരികയായിരുന്നു നെബീല്‍.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നെബീലിനെ മരിച്ച നിലയില്‍ താമസ സ്ഥലത്ത് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍. ഭാര്യ – നസീഹ. സഹോദരന്‍ – നൗഫല്‍.