നമ്പര്‍ പ്ലേറ്റില്ല, രൂപം മാറ്റി; മോട്ടോര്‍‌ വാഹന നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര

0

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. വയനാട് ആർടിഒ അന്വേഷണത്തിന് നിർദേശം നൽകി. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

വയനാട് പനമരം ടൗണിൽ ആയിരുന്നു നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നനമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി യാത്ര ചെയ്‌തത്‌. ദൃശ്യങ്ങൾ പ്രചരിച്ചിട്ടും മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തിയിരുന്നില്ല. കണ്ണൂരിൽ നിന്നും വയനാട്ടിലിലേക്കായിരുന്നു യാത്ര.