രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പങ്കുവച്ചു; 22 യൂട്യൂബ് ചാനലുകൾക്ക് വിലക്ക്

0

രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പങ്കുവച്ച 22 യുട്യൂബ് ചാനലുകളെ വിലക്കി കേന്ദ്രം. ഇതിൽ നാലെണ്ണം പാക് ചാനലുകളാണ്. വിവരസാങ്കേതിക മന്ത്രായലമാണ് ഇക്കാര്യം അറിയിച്ചത്. 2021ലെ ഐടി നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിലക്ക്.

ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ തുടങ്ങി വിവിധ വിഷയങ്ങളിൽ വ്യാജ വാർത്ത പങ്കുവക്കുന്ന യൂട്യൂബ് ചാനലുകൾ വിലക്കിയിരിക്കുന്നു. ഇതിൽ പാകിസ്താനിൽ നിന്ന് വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നിയന്ത്രിക്കുന്ന ഒരു ചാനലും ഉൾപ്പെടും. ഈ ചാനലുകളിൽ യുക്രൈനിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.”- കേന്ദ്രം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.