മൃഗസ്നേഹികളുടെ കടുത്ത പ്രതിഷേധത്തിന് ഇടയിലും ചൈനയില്‍ വാര്‍ഷിക പട്ടിയിറച്ചി മഹോത്സവ ഒരുക്കങ്ങള്‍ ആരംഭിച്ചു .പട്ടിയിറച്ചി എന്നും ചൈനക്കാരുടെ ഇഷ്ട വിഭവമാണ്. എന്നാല്‍ മൃഗസംരക്ഷണ വാദം മൂര്‍ച്ഛിച്ചതോടെ പാവം ചൈനക്കാര്‍ക്ക് പട്ടിയിറച്ചി കിട്ടാതായി. അതുകൊണ്ടു തന്നെയാണ് ഗ്വാംക്‌സിസുവാങ് പ്രവശ്യയിലെ യുലിന്‍ നഗരത്തില്‍ വര്‍ഷം തോറും നടക്കുന്ന പട്ടിയിറച്ചി മഹോത്സവത്തിന് പതിനായിരങ്ങളെത്തുന്നത്.
ഈ വര്ഷം ജൂണ്‍ 21നാണ് യൂലിന്‍ ഡോഗ് മീറ്റ് ഫെസ്റ്റിവല്‍ നടക്കുന്നത് .കഴിഞ്ഞ വര്ഷം നടന്ന മേളയില്‍ 2000 പട്ടികളെയാണ് യുലിനില്‍ ഒറ്റ ദിവസം തിന്നു തീര്‍ത്തത്. 50തോളം റെസ്‌റ്റോറന്റുകള്‍ക്ക് പുറമെ താത്കാലിക തട്ടുകടക്കാരും ഇതില്‍ പങ്കെടുത്തു .കഴിഞ്ഞ വര്ഷം ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഉത്സവത്തിനെതിരെ സമൂഹ്യപ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു. ഉത്സവത്തിനായി കൊണ്ടുവന്ന നിരവധി പട്ടികളെ പ്രതിഷേധക്കാര്‍ മോചിപ്പിച്ചിരുന്നു .
എന്നാല്‍ ഇതെല്ലം വകവെയ്ക്കാതെ ആണ് ഇത്തവണയും ഈ ക്രൂരവിനോദം നടക്കാന്‍ പോകുന്നത്. അത്യന്തം ക്രൂരമായാണ് അന്നേ ദിവസം ഇവിടെ നായ്ക്കളെ കൊലചെയ്യുന്നത് തന്നെ .ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് വര്‍ഷാവര്‍ഷം ചൈന ഈ ഉത്സവം കൊണ്ടാടുന്നത് .