‘യുവരാജ് ഹസ്സല്‍ പ്രീമിയര്‍ ലീഗ്’ തുടങ്ങി

0

ക്രിക്കറ്റ് താരം യുവരാജും നടിയും മോഡലുമായ ഹസ്സല്‍ കീച്ചനുമായുള്ള വിവാഹം കഴിഞ്ഞു. Starting a new innings today ! Thank you for your love please bless the couple Hazel Keech എന്നാണ് യുവരാജ്  ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വിവാഹത്തിന്‍റെ പേര് തന്നെ ക്രിക്കറ്റുമായി ബന്ധപ്പെടുത്തിയാണ്. യുവരാജ് ഹസ്സല്‍ പ്രീമിയര്‍ ലീഗ് എന്നാണ് വിവാഹത്തിന് നല്‍കിയ പേര്. ദിവസങ്ങള്‍ നീണ്ട ആഘോഷ പരിപാടികളാണ് വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

yuvi
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ സംബന്ധിച്ചു.യുവിയുടെ അച്ഛന്‍ യോഗ് രാജ് സിംഗ് വിവാഹത്തില്‍ പങ്കെടുത്തില്ല. ചണ്ഡിഗഡിയിലെ ഗുരുദ്വാരയില്‍ സിക്ക് ആചാരപ്രകാരമായിരുന്നു  വിവാഹ ചടങ്ങുകള്‍. ഡിസംബര്‍ 12 ന് ഗോവയില്‍ വച്ച് ഹിന്ദു ആചാരപ്രകാരവും വിവാഹം നടക്കും. വിവാഹത്തോടനുബന്ധിച്ച് ഡിസംബര്‍ അഞ്ചിന് സംഗീത് സെറിമണിയും, ഏഴിന് വിവാഹ വിരുന്നും നടക്കും

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.