മധുവിധു ആഘോഷിച്ച് ചെഹലും ധനശ്രീയും; ചിത്രങ്ങൾ പുറത്ത്

0

ദുബായ്∙ യുഎഇയിൽ മധുവിധു ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം യു‍സ്‍വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വർമയും. ഡിസംബർ 22ന് ഗുഡ്‌ഗാവിലായിരുന്നു ഇരുവരുടെയും വിവാഹചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ ദുബായില്‍നിന്നുള്ള ചിത്രങ്ങൾ ആരാധകർക്കായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് ചെഹലും ഭാര്യ ധനശ്രീയും.

ഡാൻസ് കൊറിയോഗ്രാഫറായ ധനശ്രീ അറിയപ്പെടുന്ന യൂട്യൂബറും കൂടിയാണ്. ലോക്ഡൗൺ കാലത്തായിരുന്നു ചെഹലിന്റെയും ധനശ്രീയുടെയും വിവാഹ നിശ്ചയം.

ചെഹൽ ഓസ്ട്രേലിയൻ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ വിവാഹച്ചടങ്ങുകളും നടത്തി. ഇതിനു പിന്നാലെയാണ് ഇരുവരും ദുബായിലേക്കു പോയത്.