ഒരു രൂപയ്ക്ക് ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം; പക്ഷെ കണ്ണ്ചിമ്മാതെ കാത്തിരിക്കണം

0

ഒരു രൂപയ്ക്ക് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമിയുടെ സ്മാര്‍ട്ട്‌ ഫോണുകള്‍ സ്വന്തമാക്കാന്‍ ഒരു സുവര്‍ണാവസരം .പക്ഷെ ഇത്തിരി കഷ്ടപെടണം എന്ന് മാത്രം .ഒക്ടോബര്‍ 17 മുതല്‍ 19 വരെ നീളുന്ന ദീപാവലി ഫ്ളാഷ് സെയിലില്‍ ഒരു രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ അവസരം .

മറ്റ് ഷവോമി ഉത്പന്നങ്ങള്‍ക്ക് മേല്‍ വന്‍ കിഴിവും നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുകയാണ് ഷവോമി. റെഡ്മി 3s പ്രൈം (redmi 3s prime), റെഡ്മി നോട്ട് 3 (16 ജിബി) (redmi note 3), മി 4 (mi 4) എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് ഷവോമി ഒരു രൂപയുടെ ഫ്ളാഷ് സെയിലില്‍ നല്‍കാന്‍ ഒരുങ്ങുന്നത്.

ഒക്ടോബര്‍ 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഷവോമിയുടെ ഫ്ളാഷ് സെയില്‍ ആരംഭിക്കുക. ഒരോ ദിവസവും 30 സ്മാര്‍ട്ട്‌ഫോണുകളെയാണ് ഷവോമി ഫ്ളാഷ് സെയിലിലൂടെ വില്‍പനയ്ക്ക് വെയക്കുക. ഒക്ടോബര്‍ 17 ന് റെഡ്മി 3s പ്രൈമും, ഒക്ടോബര്‍ 18 ന് റെഡ്മി നോട്ട് 3 യും, ഒക്ടോബര്‍ 19 ന് മി 4 എന്നിങ്ങനെയാണ് ഫ്ളാഷ് സെയിലിനായി ഷവോമി ഒരുക്കിയിരിക്കുന്നത്. ഒപ്പം, ഫ്ളാഷ് സെയിലിന്റെ കീഴില്‍ മി ബ്ലൂടൂത്ത് സ്പീക്കര്‍, 20000 mAh മി പവര്‍ബാങ്ക്, മി ബാന്‍ഡ് 2 എന്നിവയും ഒരു രൂപയ്ക്ക് സ്വന്തമാക്കാന്‍ ഷവോമി അവസരം നല്‍കുന്നുണ്ട്.

നേരത്തെ, ഫ്ളിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യണ്‍ ഡെയില്‍ റെഡ്മി 3s പ്രൈമാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ ഷവോമിയുടെ റെഡ്മി നോട്ട് 3 യ്ക്കാണ് ആവശ്യക്കാരെറയുണ്ടായിരുന്നു.