സിക വൈറസ് രോഗലക്ഷണം;സുധ സിങിനെ ബംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

ഒളിംപിക്സില്‍ പങ്കെടുത്ത് ഇന്ത്യന്‍ കായികതാരം സുധാസിംഗിന് സികാ വൈറസ് ബാധിച്ചതായി സംശയം.ശനിയാഴ്ച്ചയാണ് വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സുധയെ ആശുപത്രിയില്‍ പ്രവേശിച്ചത്. മത്സരശേഷം ബ്രസീലില്‍ നിന്നും മടങ്ങിയ താരത്തിന് കടുത്ത പനിയും ശരീരവേദനയും രക്തസമ്മര്‍ദ്ദത്തില്‍ നിരന്തര വ്യതിയാനവും അനുഭവപ്പെട്ടിരുന്നു

പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ച  സുധയുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്.സാധാരണ രോഗലക്ഷണം മാത്രമാണ് ഉള്ളതെങ്കിലും, സിക വൈറസ് ബ്രസീലില്‍ വലിയ തോതില്‍ ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ താരത്തെ സൂക്ഷമമായി നിരീക്ഷിക്കുകയാണ്‌ അധികൃതര്‍. ഇന്ത്യയ്ക്ക് വേണ്ടി സ്റ്റീപ്പിള്‍ ചേസില്‍ മത്സരിച്ച താരമാണ് സുധ