വനിതാ ജീവനക്കാര്‍ക്ക് 10 ദിവസം ആര്‍ത്തവ അവധി നല്‍കുമെന്ന് സൊമാറ്റോ

0

ഇന്ത്യയിലെ ഏറ്റവും പ്രചാരത്തിലുള്ള ഓൺലൈൻ ഫുഡ് സർവീസായ സോമാറ്റോയെ കുറിച്ചാണ് ഇപ്പോൾ ചർച്ച വിഷയം. വിഷയത്തിന്റെ കാരണം ഇതാണ് സമൂഹത്തിന് മാതൃകയാകുന്ന തീരുമാനമെന്നോണം വനിതാ ജീവനക്കാര്‍ക്ക് ഒരു വര്‍ഷം 10 ദിവസം വരെ ആര്‍ത്തവ അവധി നല്‍കാനാണ് തീരുമാനം ആയിരിക്കുന്നത്.

“സൊമാറ്റോയിൽ, വിശ്വാസത്തിന്റെയും സത്യത്തിന്റെയും സ്വീകാര്യതയുടെയും ഒരു സംസ്കാരം വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ന് മുതൽ, സൊമാറ്റോയിലെ എല്ലാ സ്ത്രീകൾക്കും (ട്രാൻസ്ജെൻഡർ ആളുകൾ ഉൾപ്പെടെ) ഒരു വർഷത്തിൽ 10 ദിവസത്തെ പീരിയഡ് ഇലകൾ ലഭിക്കും, ”സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ വ്യക്തമാക്കി.

അതേസമയം തന്നെ പീരീഡ്‌സ് ലീവ് ചോദിക്കാന്‍ ജീവനക്കാര്‍ മടി കാണിക്കേണ്ടതില്ല എന്ന് സൊമാറ്റോ ചീഫ് എക്‌സിക്യൂട്ടീവ് ദീപിന്ദര്‍ ഗോയല്‍ പറഞ്ഞു. സ്റ്റാഫ് അംഗങ്ങള്‍ക്കയച്ച ഇ മെയിലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിരവധി വനിതാ അവകാശ പ്രവർത്തകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഈ പ്രഖ്യാപനത്തെ നല്ലൊരു പുരോഗമന നീക്കമായി സ്വാഗതം ചെയ്തു.

2008ല്‍ പ്രവര്‍ത്തനം തുടങ്ങിയ സൊമാറ്റോയുടെ പ്രധാന കേന്ദ്രം ഹരിയാനയിലെ ഗുരുഗ്രാമില്‍ ആണ്. നിലവില്‍ 5000ത്തിലധികം ജീവനക്കാരാണ് ഇപ്പോള്‍ ഉള്ളത്. ഇന്ത്യയില്‍ ലക്ഷണക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും ജോലിസ്ഥലത്തും ഓഫീസുകളിലും ആര്‍ത്തവസമയത്ത് കടുത്ത വിവേചനങ്ങളും അവഗണനയും നേരിടുന്ന കാലത്താണ് സൊമാറ്റോയുടെ മാതൃകാപരമായ തീരുമാനം.