പോയവരാരും മടങ്ങി വരാത്ത ഗ്രാമം

വടക്കന്‍ റഷ്യയിലെ ദര്‍ഗാവ് എന്ന ഗ്രാമം അറിയപ്പെടുന്നത് തന്നെ മരിച്ചവരുടെ ഗ്രാമം എന്നാണ്. മലകളും താഴ്വരങ്ങളുമുള്ള ഈ ഗ്രാമത്തില്‍ പക്ഷെ പേരിനു പോലുമൊരു മനുഷ്യനെ കാണാന്‍ സാധിക്കില്ല.

പോയവരാരും മടങ്ങി വരാത്ത ഗ്രാമം
DARGAVSCITY

വടക്കന്‍ റഷ്യയിലെ  ദര്‍ഗാവ്  എന്ന ഗ്രാമം അറിയപ്പെടുന്നത്  തന്നെ മരിച്ചവരുടെ ഗ്രാമം എന്നാണ്. മലകളും താഴ്വരങ്ങളുമുള്ള ഈ ഗ്രാമത്തില്‍ പക്ഷെ പേരിനു പോലുമൊരു മനുഷ്യനെ കാണാന്‍ സാധിക്കില്ല. കാരണം എന്താണെന്നോ ഇവിടെ മനുഷ്യവാസമില്ല. ഇനി ഇവിടേക്ക് മനുഷ്യര്‍ എത്തിയാലോ അവര്‍ക്ക് പിന്നെ മടക്കവുമില്ല.

400 വര്‍ഷത്തിലധികം പഴക്കമുള്ള ഈ ഗ്രാമത്തില്‍ എത്തിയവര്‍ ആരും പിന്നീട് മടങ്ങിയിട്ടില്ല എന്ന് സമീപവാസികള്‍ പറയുന്നു. അതുകൊണ്ടു തന്നെ കാഴ്ചയ്ക്ക് അതിമനോഹരം എങ്കിലും ആരാലും എത്തിപ്പെടാതെ വിജനമായി കിടക്കുന്ന പ്രദേശമാണ് ദര്‍ഗാവ്. പതിനെട്ടാം നൂറ്റാണ്ടില്‍ ഈ പ്രദേശത്ത് പ്ലേഗ് രോഗം പരന്നിരുന്നു എന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്. ഇതിനു ശേഷം അയല്‍ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ എത്താതെയായി. രോഗബാധമൂലം ഗ്രാമവാസികള്‍ അവിടെ തന്നെ കഴിഞ്ഞുകൂടുകയും ചെയ്തു. അങ്ങനെ മരണപ്പെട്ട ഗ്രാമവാസികളെ വീടുകള്‍ക്കുള്ളില്‍ തന്നെ അടക്കം ചെയ്തു പിന്നീട് മനുഷ്യവാസമില്ലാത്ത പ്രദേശമായി ഇവിടെ മാറി എന്നാണ് ഗവേഷകരുടെ വാദം.

വീടുകളുടെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന 99 ബഹുനില കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. ഈ വീടുകള്‍ നിറയെ ഇപ്പോഴും അസ്ഥികൂടങ്ങള്‍ കിടക്കുന്നുണ്ട്.  
ഇപ്പോഴും മനുഷ്യര്‍ക്ക് ഈ ഗ്രാമത്തില്‍ എന്താണ് ജീവിക്കാന്‍ സാധിക്കാത്തത് എന്നതിന്റെ കാരണം വ്യക്തമല്ല.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം