'ടെന്‍ ഇയര്‍ ചാലഞ്ച് ' തട്ടിപ്പോ ?

ഫേസ്ബുക്കില്‍ ഇപ്പോള്‍ 'ടെന്‍ ഇയര്‍ ചാലഞ്ച് ' കാലമാണല്ലോ. പത്തു വര്‍ഷം മുന്‍പുള്ള നിങ്ങളുടെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ഒന്നിച്ച് പോസ്റ്റ് ചെയ്യുന്നതാണ് ടെന്‍ ഇയര്‍ ചലഞ്ച്. കേട്ടപാതി കേള്‍ക്കാത്ത പാതി കണ്ടവര്‍ കണ്ടവര്‍ പത്തുവര്‍ഷം മുന്‍പുള്ള ഫോട്ടോ തപ്പി ഓടി. എന്നാല്‍ ഇതിനു പിന്നില്‍ എന്തേലും ചതി

'ടെന്‍ ഇയര്‍ ചാലഞ്ച് ' തട്ടിപ്പോ ?
10yearchal30922

ഫേസ്ബുക്കില്‍ ഇപ്പോള്‍ 'ടെന്‍ ഇയര്‍ ചാലഞ്ച് ' കാലമാണല്ലോ.  
പത്തു വര്‍ഷം മുന്‍പുള്ള നിങ്ങളുടെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ഒന്നിച്ച് പോസ്റ്റ് ചെയ്യുന്നതാണ് ടെന്‍ ഇയര്‍ ചലഞ്ച്. കേട്ടപാതി കേള്‍ക്കാത്ത പാതി കണ്ടവര്‍ കണ്ടവര്‍ പത്തുവര്‍ഷം മുന്‍പുള്ള ഫോട്ടോ തപ്പി ഓടി. എന്നാല്‍ ഇതിനു പിന്നില്‍ എന്തേലും ചതിയുണ്ടോ ?

ഫെയ്‌സ്ബുക്കിന്റെ ഫെയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനം ശക്തിപ്പെടുത്തുകയാണ് ഈ ചലഞ്ചിന്റെ ലക്ഷ്യമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളില്‍ നിന്നും ആളുകളെ തിരിച്ചറിയുന്ന ടെക്‌നോളജിയാണ് ഫെയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനം. ആളുകളുടെ പ്രായവും മറ്റും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മിത ബുദ്ധി അല്‍ഗോരിതങ്ങളെ പരിശീലിപ്പിക്കാന്‍ ഇങ്ങനെ നേടുന്ന ഡാറ്റയ്ക്കു സാധിക്കും.

ഉപഭോക്താക്കള്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ച് ഫെയ്‌സ്റെക്കഗ്‌നിഷന്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകും.  
ഒരു കൃത്യമായ കാലയളവില് ഒരാള്ക്ക് എന്ത് വ്യത്യാസം വന്നു, അത് ഭാവിയില്എങ്ങനെ മാറും എന്നതുവച്ച്‌ ഒരു വ്യക്തിയെ കൃത്യമായി പഠിക്കാനുള്ള ശ്രമം ആയിരിക്കാം ഇതെന്നും അഭിപ്രായമുണ്ട്.

എന്നാല്‍ പുതിയ ചലഞ്ചില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്ക് രംഗത്തുവന്നിട്ടുണ്ട്. ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളില്‍ ആരോ സൃഷ്ടിച്ചതാണ് ഈ ചലഞ്ച് എന്നാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം. ചലഞ്ചിനായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം ഫെയ്‌സ്ബുക്കില്‍ മുന്‍പെ ഉണ്ടായിരുന്നവയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം