കനത്ത മഴയിൽ മുംബൈയിൽ മണ്ണിടിച്ചിൽ, 11 മരണം

0

കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ മുംബൈയിൽ മരണം 11 ആയി. മുംബൈയിലെ ചെമ്പൂരിലെ ഭരത് ന​ഗറിലാണ് ദുരന്തമുണ്ടായത്. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.

നിർത്താതെ പെയ്‌ത മഴയെ തുടർന്ന് ശനിയാഴ്‌ച്ച രാത്രിയോടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് 15 പേരെ രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നതിനാൽ മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത.