വീര ധീര ശൂരൻ പാർട്ട് 2; ടീസറും പോസ്റ്ററും പങ്കു വച്ച് വിക്രം

0

ന്യൂഡൽഹി: അറുപത്തിരണ്ടാമത് ചിത്രം വീര ധീര ശൂരൻ പാർട്ട് 2 ന്‍റെ പോസ്റ്ററും ടീസറും പങ്കു വച്ച് തെന്നിന്ത്യൻ താരം വിക്രം. സമൂഹമാധ്യമത്തിലൂടെയാണ് താരം ടീസർ പങ്കു വച്ചിരിക്കുന്നത്. സേതുപതി, സിന്ധുബാധ്, ചിത്ത എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ എസ്. യു. അരുൺ കുമാറാണ് വീര ധീര ശൂരൻ എഴുതി സംവിധാനം ചെയ്യുന്നത്. തന്‍റെ 58ാം പിറന്നാൾ ദിനത്തിലാണ് വിക്രം പുതിയ സിനിമയുടെ ടീസർ പങ്കു വച്ചത്.

നിങ്ങൾ ഗാങ്സ്റ്ററാണെങ്കിൽ ഞാൻ മോൺസ്റ്ററാണ് എന്ന കുറിപ്പോടെയാണ് ടീസർ പോസ്റ്റ് ചെയ്തിരിക്കുന്നത്. എസ്.ജെ. സൂര്യ, ദുഷറ വിജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.