നടന്‍ ദേവന്‍റെ ഭാര്യ സുമ അന്തരിച്ചു

0

തൃശൂര്‍: സിനിമ നടൻ ദേവന്‍റെ ഭാര്യ സുമ ( 55 ) അന്തരിച്ചു. പ്രശസ്ത സിനിമ സംവിധായകൻ രാമു കാര്യാട്ടിന്‍റെ മകളാണ് സുമ.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. മകള്‍ ലക്ഷ്മി സുനില്‍, മരുമകന്‍ സുനില്‍ സുഗതന്‍(യുഎസ്എ). പരസ്യ സിനിമാ സംവിധായകൻ സുധീർ കാര്യാട്ട് സഹോദരനാണ്.

രാമു കാര്യാട്ടിന്റെ അനന്തിരവന്‍ ആണ് ദേവന്‍. ഈ ബന്ധമാണ് സുമയും ദേവനും തമ്മിലുളള വിവാഹത്തിലെത്തിയത്.തൃശൂർ മൈലി പാടത്തുള്ള വസതിയിൽ പൊതുദർ ശനത്തിനു ശേഷം സംസ്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്വടൂക്കര ശ്മശാനത്തിൽ നടക്കും.