കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കൊവിഡ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. എല്ലാവരുടെയും അനുഗ്രഹങ്ങളും ആശംസകളുമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.