കോവിഡ്ക്കാലത്ത് എയര്‍ക്രാഫ്റ്റ് ഭക്ഷണശാലകളുമായി സിങ്കപ്പൂര്‍ എയര്‍ലന്‍സ്

കോവിഡ്ക്കാലത്ത് യാത്രക്കാരെ ആകർഷിക്കാനായി എയര്‍ക്രാഫ്റ്റ് ഭക്ഷണശാലസൗകര്യവുമായി സിങ്കപ്പൂര്‍ എയര്‍ലന്‍സ്. എത്തിച്ചേരാൻ നിശ്ചിതമായ സ്ഥലങ്ങളൊന്നുമില്ലാതെ വെറുതേ ആളുകൾക്ക് വിമാനത്തിൽ പറക്കാം, രാജ്യം വിട്ടു പോകാതെ തന്നെ. വിനോദയാത്രികരെ ഉദേശിച്ചു നടപ്പാക്കാനിരുന്ന ഈ പദ്ധതി കൊറോണ മൂലം വേണ്ടെന്ന് വയ്ക്കുകയാണ് സിങ്കപ്പൂർ. പകരം മറ്റൊരു പദ്ധതി ലക്ഷ്യമിട്ടാണെന്ന് മാത്രം. എയർക്രാഫ്റ്റ് ഭക്ഷണശാലയാണ് സിങ്കപ്പൂരിന്റെ ലക്ഷ്യം.

സിങ്കപ്പൂരിലെ ഷാങ്ഹായി വിമാനത്താവളത്തിലാണ് ഈ റസ്റ്റോറന്റ് തുറക്കുക. ഒക്ടോബർ 24, 25 തീയതികളിലായി റസ്റ്റോറന്റ് തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എയർബസ് A380 ആണ് ഈ ഭക്ഷണശാല. ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് ദേശീയ, അന്തര്‍ദേശീയ, വിഭവങ്ങള്‍ക്കൊപ്പം രണ്ട് ആൽക്കഹോളിക് ഡ്രിങ്ക്സ് ഫ്രീ ആയി കഴിക്കാം. സോഫ്റ്റ് ഡ്രിങ്കുകൾ പണം നൽകാതെ ഇഷ്ടം പോലെ കുടിക്കാം.

ഇതുമാത്രമല്ല മറ്റ് രസകരമായ ഓഫറുകളും കമ്പനി മുന്നോട്ടു വയ്ക്കുന്നുണ്ട്. പരമ്പരാഗത വസ്ത്രങ്ങളായ സരോങ് കെബായ (സിംഗപൂർ പരമ്പരാഗത വേഷം), ചൈനീസ് പരമ്പരാഗത വസ്ത്രങ്ങളായ സരോങ് കെബായ (സിംഗപൂർ പരമ്പരാഗത വേഷം), ചൈനീസ് പരമ്പരാഗത വേഷമായ ഷ്യോംങാസം (cheongsam) ഇന്ത്യൻ വസ്ത്രമായ സാരി എന്നിവ അണിഞ്ഞെത്തുന്നവർക്ക് പ്രത്യേക സമ്മാനങ്ങളുണ്ട്.

ഓസ്ട്രേലിയൻ എയർലൈൻസായ ക്വന്റാസ്, ജപ്പാൻ, തായ് വാന്‍ എന്നീ രാജ്യങ്ങളിലെ വിമാനക്കമ്പനികളും ഫ്ളൈയിങ് ടു നോവെയർ വിമാനങ്ങൾ ആരംഭിച്ചിട്ടുണ്ട്.