കേരള രാഷ്ട്രീയത്തിലെ ചാണക്യൻ ഇനി ഓർമ്മ…

1

പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കേരളരാഷ്ട്രീയത്തിൽ സ്വന്തം കയ്യൊപ്പ് പതിപ്പിച്ച ധീരനായ നേതാവ് സർവോപരി രാഷ്ട്രീയ അതികായൻ. സ്വന്തം പ്രാവീണ്യം കൊണ്ട് ജനമനസ്സിൽ ഇടം നേടിയ അപൂർവ്വം പേരിൽ ഒരാൾ അതായിരുന്നു ക​രി​ങ്ങോ​ഴ​യ്ക്ക​ൽ മാ​ണി മാ​ണി എ​ന്ന കെ.​എം. മാ​ണി. മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയെന്ന ഗ്രാമത്തിലെ സാധാരണ കർഷകകുടുംബത്തിലെ കരിങ്ങോഴയ്ക്കൽ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച മാണി കേരള രാഷ്ട്രീയത്തിലെ ചുവടുതെറ്റാത്ത ചാണക്യനായി മാറിയത് സ്വന്തം അ​നു​ഭ​വ​ജ്ഞാ​ന​വും പ​രി​ച​യ സ​മ്പ​ത്തും ഭ​ര​ണ പാ​ട​വ​വും കൊണ്ടാണു. മണിക്ക് പകരം വെക്കാൻ മറ്റൊരു പേരില്ലെന്നു തന്നെ വേണം പറയാൻ.

യു.പി. സ്‌കൂൾ കാലഘട്ടം വരെ പുരോഹിതനാകണമെന്നതായിരുന്നു ആഗ്രഹം എന്നാൽ വീട്ടുകാരെ പിരിയാനുള്ള മടികാരണം ആ മോഹം ഉപേക്ഷിച്ചു. തി​രു​ച്ചി​റ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ളെ​ജി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ പ്ര​സം​ഗ​ത്തി​ല്‍ അ​ഗ്ര​ഗ​ണ്യ​നാ​യി​രു​ന്നു കെ.​എം. മാ​ണി. ക്യാം​പ​സി​ലെ ഹീ​റോ. തി​ള​ങ്ങി​നി​ൽ​ക്കു​ന്ന സ​മ​യ​ത്തു ത​ന്നെ കോ​ളെ​ജി​ൽ നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ടു. അ​തി​നു പി​ന്നി​ൽ ഒ​രു ക​ഥ​യു​ണ്ട്. കൊ​ളെ​ജ് ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ച്ചി​രു​ന്ന മാ​ണി​യു​ടെ പെ​ട്ടി​യി​ല്‍ നി​ന്ന് കാ​ൾ മാ​ർ​ക്സി​ന്‍റെ ”മൂ​ല​ധ​നം” ക​ണ്ടെ​ത്തി. യാ​ഥാ​സ്ഥി​തി​ക ക​ത്തോ​ലി​ക്കാ പു​രോ​ഹി​ത​നാ​യ വാ​ര്‍ഡ​ന്‍ മാ​ണി​യെ കൈ​യോ​ടെ കോ​ളെ​ജി​ല്‍നി​ന്നു പു​റ​ത്താ​ക്കി. അ​ന്നു ക​മ്യൂ​ണി​സ്റ്റ് പ്ര​വ​ര്‍ത്ത​ക​നാ​യ യു.​വി. ചാ​ക്കോ​യാ​ണ് മാ​ണി​യെ ര​ക്ഷി​ച്ച​ത്. മാ​ണി​ക്ക് അ​ദ്ദേ​ഹം എ​റ​ണാ​കു​ളം തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍ട്ട് കോ​ളെ​ജി​ല്‍ പ്ര​വേ​ശ​നം വാ​ങ്ങി​ക്കൊ​ടു​ത്തു. (യു.​വി. ചാ​ക്കോ പി​ന്നീ​ട് തൊ​ടു​പു​ഴ​യി​ല്‍ പി.​ജെ. ജോ​സ​ഫി​നെ​തി​രെ സി​പി​എം. സ്ഥാ​നാ​ർ​ഥി​യാ​യി മ​ല്‍സ​രി​ച്ചി​രു​ന്നു).

മദ്രാസ് ലോ കോളജിൽനിന്ന് 1955ൽ നിയമബിരുദം നേടി. ഹൈക്കോടതി ജഡ്ജിയായിരുന്ന പി. ഗോവിന്ദമേനോൻ അഭിഭാഷകനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കീഴിലാണ് പ്രാക്ടീസ് തുടങ്ങിയത്. ഒരുവർഷത്തെ പ്രാക്ടീസിനുശേഷം കോഴിക്കോടുനിന്ന് പാലായിൽ മടങ്ങിയെത്തിയ മാണിയെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയാണ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി പ്രാദേശിക നേതൃനിരയില്‍ സജീവമായ മാണി 59-ല്‍ കെ.പി.സി.സി. അംഗമായി. മാണിയുടെ രാഷ്ട്രീയ വളര്‍ച്ച തുടങ്ങുന്നത് ഇവിടെനിന്നാണ്. പിനീടങ്ങോട്ട് നാം കണ്ടത് കോൺഗ്രസുകാരനായിരുന്ന കുഞ്ഞുമാണിയിൽനിന്ന് കേരള കോൺഗ്രസിന്റെ തലവനായ മാണി സാറിലേക്കുള്ള വളർച്ചയാണ്.

പാര്‍ട്ടി ഉള്‍പ്പോരിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്നു കൊഴിഞ്ഞുപോയവര്‍ 64-ല്‍ കേരള കോണ്‍ഗ്രസിന് രൂപം കൊടുത്തതിനു പിന്നാലെ പാലായില്‍ കേരളകോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിയായത് മാണിയായിരുന്നു. എം​എ​ല്‍എ. ആ​യി ക​ഴി​ഞ്ഞ​പ്പോ​ള്‍ മാ​ണി കോ​ട്ട​യ​ത്തും ഓ​ഫീ​സി​ലും സ​ജീ​വ​മാ​യി. 1971ൽ ​കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി കെ.​എം. മാ​ണി. ഓ​ഫീ​സി​ന്‍റെ ചു​മ​ത​ല​യും ല​ഭി​ച്ചു. പിന്നീടങ്ങോട്ട് മാണിയുടെ വളർച്ചയായിരുന്നു. 1975 ൽ ​അ​ച്യു​ത​മേ​നോ​ൻ മ​ന്ത്രി​സ​ഭ​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​യാ​യി. അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കു ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ. ​ക​രു​ണാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യ മ​ന്ത്രി​സ​ഭ​യി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി. ഇ​തി​നോ​ട​കം കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ ചെ​യ​ര്‍മാ​നു​മാ​യി. രാ​ജ​ന്‍ കേ​സി​ന്‍റെ പേ​രി​ല്‍ ക​രു​ണാ​ക​ര​ന്‍ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ഒ​ഴി​ഞ്ഞ​പ്പോ​ള്‍ എ.​കെ. ആ​ന്‍റ​ണി മു​ഖ്യ​മ​ന്ത്രി​യാ​യി. അ​പ്പോ​ഴും മാ​ണി ത​ന്നെ​യാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര​മ​ന്ത്രി.

9-ല്‍ വീണ്ടും ഇടതുപക്ഷത്തേക്ക് തിരിച്ചെത്തി. 80-ലെ നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി. രണ്ട് വര്‍ഷത്തിന് ശേഷം എ.കെ. ആന്റണിക്ക് പിന്നാലെ വീണ്ടും എതിർചേരിയിലേക്ക്.87 വരെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായി തുടര്‍ന്നു.13 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ച് അരനൂറ്റാണ്ടിന്റെ ജനവിശ്വാസം കാത്തു സൂക്ഷിക്കുന്ന മറ്റൊരു നേതാവ് ഇന്ന് കേരളത്തിലില്ല.

77-ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി, 1977-78ല്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തരം, 78-79ല്‍ ഇടത് മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ മന്ത്രസഭയില്‍ ആഭ്യന്തരം, 1980-81-ല്‍ നയനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രി, 82-ലും 91-ലും വീണ്ടും കരുണാകരനൊപ്പം ധനവകുപ്പില്‍, 95-ല്‍ ആന്റണിക്കൊപ്പം റവന്യൂ, 2001-ലും 2004-ലും ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമൊപ്പം റവന്യൂ വകുപ്പും നിയമവകുപ്പും, 2011-ല്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം ധനകാര്യം. ചുരുക്കിപ്പറഞ്ഞാൽ ഇതൊക്കെയാണ് കെ എം മാണിയുടെ മന്ത്രിസഭാ പ്രാതിനിധ്യം. മുൻ മന്ത്രി കെ.ബാബുവും മാണിയും ബാർകോഴയിൽ കുടുങ്ങിയ ശേഷം നടന്ന തിരഞ്ഞെടുപ്പ് മാണിയുടെ രാഷ്ടീയ ജീവിതത്തിന്റെ അസ്തമനമെന്നു പലരും കരുതിയെങ്കിലും പാലാ കൈവിട്ടില്ല. തന്നെ തന്റെ ഇതുവരെ ചതിക്കാത്ത ആദ്യ ഭാര്യയെന്നു മാണി വിശേഷിപ്പിക്കുന്ന പാലായും മാണിയും തമ്മിലുള്ള ബന്ധം അങ്ങനാണ്.

ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം നി​യ​മ​സ​ഭാം​ഗം, ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം മ​ന്ത്രി, ഏ​റ്റ​വും കൂ​ടു​ത​ൽ മ​ന്ത്രി​സ​ഭ​ക​ളി​ൽ അം​ഗം, ഏ​റ്റ​വും കൂ​ടു​ത​ൽ സ​ത്യ​പ്ര​തി​ജ്ഞ, ഏ​റ്റ​വും കൂ​ടു​ത​ൽ കൈ​കാ​ര്യം ചെ​യ്ത വ​കു​പ്പു​ക​ൾ തുടങ്ങി റെക്കോർഡുകളുടെ ടെ പെരുമഴതന്നെയുണ്ട് കെ എം മാണിയുടെ പേരിൽ.

പ​തി​മൂ​ന്നു ത​വ​ണ സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച ധ​ന​മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. ഈ ​ബ​ജ​റ്റു​ക​ളി​ല്ലാം അ​ദ്ദേ​ഹം ഊ​ന്ന​ൽ ന​ൽ​കി​യ​ത് സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ കൊ​ണ്ടു​വ​രാ​നാ​യി​രു​ന്നു. ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ർ​ഷ​ക​ർ​ക്കും പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ മു​ത​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ​രെ ക്ഷേ​മ​നി​ധി​യു​ടെ പ​രി​ധി​യി​ൽ വ​ന്നു. 21 വ​ർ​ഷ​ക്കാ​ലം നി​യ​മ​മ​ന്ത്രി​യാ​യി​രു​ന്ന മാ​ണി, തൊ​ഴി​ൽ​പ​ര​മാ​യി അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു. കേ​സും ഫീ​സു​മി​ല്ലാ​തെ കോ​ട​തി​ക​ളി​ൽ വ​ന്നു​പോ​കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഭി​ഭാ​ഷ​ക​ർ​ക്ക് വാ​ർ​ധ​ക്യ​കാ​ല​ത്ത് മാ​ന്യ​മാ​യ പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന അ​ഭി​ഭാ​ഷ​ക ക്ഷേ​മ​നി​ധി മാ​ണി​യു​ടെ മ​റ്റൊ​രു സം​ഭ​വാ​ന. നി​യ​മ മ​ന്ത്രി​യാ​യി​രി​ക്കെ, ജ​യി​ൽ പ​രി​ഷ്ക​ര​ണ​ത്തി​ല​ട​ക്കം നി​ര​വ​ധി മ​നു​ഷ്യ​ത്വ​പ​ര​മാ​യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു.

ഒരു മുന്നണിയുമായി ചേരാതെ തന്റേതായ നിലപാടിൽ ഉറച്ചുനിന്ന വ്യക്തിയാണ് കെ എം മാണി. എന്നാൽ ഈ നിലപാടുകൾക്കിടയിൽ,ഒരു പാഡ് എതിർപ്പുകളും പിളർപ്പുകളും കൂടിച്ചേരലാക്കുകളുമുണ്ടായി. ഈ സാഹചര്യത്തി അദ്ദേഹം തന്നെ ഒ​രു സി​ദ്ധാ​ന്തം അ​വ​ത​രി​പ്പി​ച്ചു: ”പി​ള​രു​ന്തോ​റും വ​ള​രു​ക​യും വ​ള​രു​ന്തോ​റും പി​ള​രു​ക​യും ചെ​യ്യു​ന്ന പാ​ര്‍ട്ടി​യാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സ്”.
ഒരു കേന്ദ്ര മന്ത്രിയാവണം കേരളത്തിന്റെ മുഖ്യ മന്ത്രിയാവണം എന്നൊക്കെയുള്ള ഒട്ടനവധി മോഹങ്ങൾ ബാക്കിവെച്ചതാണ് സര്‍വസമ്മതനായ നേതാവ് പാലാക്കാരുടെ ദൈവം നമ്മോട് വിടപറഞ്ഞത്.