ഖത്തറിലേക്കു നിക്ഷേപകരെ ആകർഷിച്ച് ‘1000 അവസരങ്ങൾ’

1

ദോഹ: രാജ്യത്തേക്കു നിക്ഷേപകരെ സ്വാഗതം ചെയ്യാൻ ലക്ഷ്യമിട്ടുള്ള വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ‘1000 അവസരങ്ങൾ’ പദ്ധതിക്ക് മികച്ച പ്രതികരണം. ചുരുങ്ങിയ കാലത്തിനുള്ളിൽ 346 അപേക്ഷകളാണു ലഭിച്ചത്. ഖത്തറിലെ വൻകിട വിദേശ, പ്രാദേശിക കമ്പനികളിൽ നിക്ഷേപം നടത്താൻ പ്രാദേശിക നിക്ഷേപകർക്ക് അവസരമൊരുക്കുന്നതാണ് പദ്ധതി.

മാച്ച് ഹോസ്പിറ്റാലിറ്റി, മക്ഡോണൾഡ്, ലുലു ഹൈപ്പർമാർക്കറ്റ് തുടങ്ങി വിവിധ കമ്പനികൾ പദ്ധതിയുടെ ഭാഗമാണ്. സ്വകാര്യ മേഖലയ്ക്ക് നിക്ഷേപത്തിന്റെ പുതിയ വാതിലുകൾ തുറക്കുന്ന പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തവും ശക്തിപ്പെടുത്തും. ചെറുകിടസംരംഭകർക്ക് ഉൽപന്നങ്ങളും സേവനങ്ങളും വിപണിയിൽ എത്തിക്കാനും പദ്ധതി സഹായകമാണ്.