നടന്‍ അഥര്‍വ മുരളിക്ക് കോവിഡ്

0

ചെന്നൈ: യുവനടന്‍ അഥര്‍വ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതിനേത്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കോവിഡ് കണ്ടെത്തുകയായിരുന്നു.

വീട്ടില്‍ ക്വാറന്റീനില്‍ക്കഴിയുകയാണ്. അസുഖം മാറി ആരോഗ്യം വീണ്ടെടുത്ത് ഉടന്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടന്‍ ട്വിറ്ററില്‍ കുറിച്ചു.