മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച് എ ആര്‍ റഹ്മാൻ

0

മക്ക: ഓസ്‌കാര്‍ പുരസ്‌കാര ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ എ ആര്‍ റഹ്മാന്‍ മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ചു. മക്കയുടെ മദീനയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

എല്ലാ വര്‍ഷവും ഉംറ നിര്‍വ്വഹിക്കാന്‍ എത്താറുള്ള എ ആര്‍ റഹ്മാന് കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ട് വര്‍ഷം ഉംറയ്ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഈ വര്‍ഷം റമദാന്റെ ആദ്യ വാരത്തില്‍ തന്നെ അദ്ദേഹം കുടുംബസമേതം എത്തുകയായിരുന്നു.

മക്കളായ റഹീമ റഹ്മാന്‍, ഖദീജ റഹ്മാന്‍, എ ആര്‍ അമീന്‍ എന്നിവരും അദ്ദേഹത്തിനൊപ്പം ഉംറ നിര്‍വ്വഹിക്കാനെത്തിയിരുന്നു. മക്കയില്‍ വിശ്വാസികള്‍ കഅ്ബക്ക് ചുറ്റും വലം വെക്കുന്ന ദൃശ്യങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മക്കയിലെ അല്‍ മര്‍വ്വ റയ്ഹാന്‍ ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫ് ഹക്കീമുല്‍ ഇസ്ലാമുമൊത്തുള്ള സെല്‍ഫി ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹക്കീമുല്‍ ഇസ്ലാമാണ് ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.