നടി ശ്രീലയ വിവാഹിതയായി; വീഡിയോ

0

സീരിയൽ താരം ശ്രീലയ വിവാഹിതയായി. റോബിൻ ആണ് വരൻ.വിവാഹ സത്കാരത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നു. കൊച്ചിയിലെ ബോൾഗാട്ടി പാലസിലായിരുന്നു വിവാഹസത്കാരം.

ശ്രീലയയുടെ രണ്ടാം വിവാഹമാണിത്. 2017 ലാണ് ശ്രീലയ കുവൈത്തിൽ എഞ്ചിനീയറായ നിവിൽ ചാക്കോയെ വിവാഹം ചെയ്യുന്നത്. പിന്നീട് ഇരുവരും വിവാഹമോചിതരായി.

സിനിമാ സീരിയൽ താരം ലിസിയാണ് ശ്രീലയയുടെ അമ്മ. സഹോദരി ശ്രുതിലക്ഷ്മിയും ബാലതാരമായി വന്ന് സിനിമയിലും സീരിയലുകളിലും ശ്രദ്ധ നേടിയ അഭിനേത്രിയാണ്. സിനിമാ-സീരിയൽ രം​ഗത്തെ നിരവധി പ്രമുഖർ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു.