അൽ ഖായിദ തലവൻ സവാഹിരിയെ ഡ്രോൺ ആക്രമണത്തിൽ വധിച്ചു: യുഎസ്

0

വാഷിങ്ടൻ ∙ ഭീകര സംഘടനയായ അൽ ഖായിദയുടെ തലവനും 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരനുമായ അയ്മൻ അൽ സവാഹിരിയെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.

ടെലിവിഷനിലൂടെയാണ് ഇക്കാര്യം യുഎസ് പ്രസിഡന്റ് വെളിപ്പെടുത്തിയത്.

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ശനിയാഴ്ച നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് ബൈഡൻ വിശദീകരിച്ചു.