ഐപിഎല്‍ ഒഴിവാക്കിയതിന് താരങ്ങള്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

0

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാതിരുന്നതിന് താരങ്ങള്‍ക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് 50 ലക്ഷം രൂപ പാരിതോഷികം നല്‍കിയതായി റിപ്പോര്‍ട്ട്. ഷാക്കിബ് അല്‍ഹസന്‍ ഉള്‍പ്പെടെ മൂന്നു താരങ്ങള്‍ക്കാണ് പാരിതോഷികം നല്‍കിയത്.

ഷാക്കിബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ്, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ക്കാണ് പാരിതോഷികം ലഭിച്ചത്. ഐപിഎല്‍ 2023 സമയത്ത് ബംഗ്ലാദേശ് അയര്‍ലന്‍ഡുമായി ടെസ്റ്റ്, ട്വന്റി പരവമ്പരകള്‍ കളിക്കുകയായിരുന്നു. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനായി ഐപിഎല്‍ മത്സരങ്ങള്‍ ഒഴിവാക്കേണ്ടിവന്നത്.

രാജ്യത്തിനായി കളിക്കുന്നതായിരിക്കണം ഏറ്റവും പ്രാധാന്യമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചീഫ് ജലാല്‍ യൂസഫ് പറഞ്ഞു. താരങ്ങള്‍ പണമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാലസും അവര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ഞങ്ങള്‍ക്ക് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. 2023 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരങ്ങളായിരുന്നു ഷാക്കിബ് അല്‍ ഹസനും ലിറ്റന്‍ ദാസും.