തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളെന്ന പരാമർശം; ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു

0

കോഴിക്കോട്: തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരി എന്നു പ്രസ്താവന നടത്തിയ സമസ്ത ജോയിന്‍റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്. ‘നിസ’ അധ്യക്ഷ വി.പി. സുഹറ നൽകിയ പരാതിയിലാണ് കേസ്. നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പു പരാതി നൽകിയതായിരുന്നെങ്കിലും ഇപ്പോഴാണ് നടപടി സ്വീകരിക്കുന്നത്.

സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാർ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിൽ നടന്ന പരിപാടിക്കിടെയാണ് ഉമർ ഫൈസി മുക്കം വിവാദ പ്രസ്താവന നടത്തിയത്. ഇതിനെതിരെ വി.പി സുഹറ പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. ഇസ്ലാമിനെയും മുസ്ലിം വിശ്വാസികളെയും മുസ്ലിം സ്ര്തീകളെയും അപകീർത്തിപ്പടുത്തുന്ന പരാമർശമാണ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.